കുവൈറ്റ് വിമാനത്താവള ജീവനക്കാര്‍ ഇന്ത്യന്‍ നായ്ക്കളെന്ന് വിളിച്ചെന്ന് അദ്‌നന്‍ സാമി; മറുപടിയുമായി സുഷമ സ്വരാജ് 

കുവൈറ്റ് വിമാനത്താവളത്തില്‍ വെച്ച് തന്റെ സ്റ്റാഫിനോട് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നും ഇന്ത്യന്‍ നായ്ക്കളെന്നു വിളിച്ചെന്നും പരാതിപ്പെട്ട് ഗായകന്‍ അദ്‌നന്‍ സാമി
കുവൈറ്റ് വിമാനത്താവള ജീവനക്കാര്‍ ഇന്ത്യന്‍ നായ്ക്കളെന്ന് വിളിച്ചെന്ന് അദ്‌നന്‍ സാമി; മറുപടിയുമായി സുഷമ സ്വരാജ് 

ന്യൂഡല്‍ഹി: കുവൈറ്റ് വിമാനത്താവളത്തില്‍ വെച്ച് തന്റെ സ്റ്റാഫിനോട് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നും ഇന്ത്യന്‍ നായ്ക്കളെന്നു വിളിച്ചെന്നും പരാതിപ്പെട്ട് ഗായകന്‍ അദ്‌നന്‍ സാമി. കുവെറ്റിലെ ഇന്ത്യന്‍ എംബസിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും ടാഗ് ചെയ്ത് കുറിച്ച ട്വിറ്റിലൂടെയാണ് സാമി ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റില്‍ ഒരു സംഗീതപരിപാടിക്കായി എത്തിയപ്പോഴാണ് അദനന്‍ സാമിയുടെ സംഘത്തിന് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടിവന്നത്. 

വളരെയധികം സ്‌നേഹത്തോടെയാണ് നിങ്ങളുടെ നാട്ടിലേക്ക് എത്തിയതെങ്കിലും നിങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും സാമി ട്വിറ്റില്‍ പറയുന്നു. കുവൈറ്റ് എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷണ്‍ ഉദ്യോഗസ്ഥര്‍ ഒരുകാര്യവുമില്ലാതെ തന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയെന്നും അവരെ ഇന്ത്യന്‍ ഡോഗ്‌സ് എന്ന് വിളിച്ച് അപമാനിച്ചെന്നും സാമി ട്വിറ്ററില്‍ കുറിച്ചു.

ഉടന്‍തന്നെ തന്നെ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സാമിയുടെ ട്വീറ്റിന് സുഷമ സ്വരാജ് മറുപടി നല്‍കിയത്. മന്ത്രിയുടെ വളരെ വേഗത്തിലുള്ള മറുപടിക്ക് നന്ദിയറിയിച്ച സാമി ഉടന്‍ തന്നെ വിളിക്കാമെന്നും വിവരങ്ങള്‍ വിശദീകരിക്കാമെന്നും അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com