പാകിസ്ഥാനെ മോശമായി ചിത്രീകരിക്കുന്നു: ആലിയ ഭട്ടിന്റെ റാസിക്ക് പാകിസ്ഥാനില്‍ നിരോധനം

പാക്കിസ്ഥാനി പട്ടാള ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കശ്മീരി ചാരവനിതയായിട്ടാണു ചിത്രത്തില്‍ ആലിയ എത്തുന്നത്.
പാകിസ്ഥാനെ മോശമായി ചിത്രീകരിക്കുന്നു: ആലിയ ഭട്ടിന്റെ റാസിക്ക് പാകിസ്ഥാനില്‍ നിരോധനം

ലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം റാസി പാക്കിസ്ഥാനില്‍ നിരോധിച്ചു. ചിത്രത്തിന്റ റിലീസ് തടഞ്ഞ് സെന്‍സര്‍ ബോര്‍ഡാണ് ഉത്തരവ് ഇറക്കിയതെന്നാണ് വിവരം. വിവാദ ഉളളടക്കവും പാക്കിസ്ഥാനെ തെറ്റായി മോശമായി ചിത്രീകരിക്കുന്നെന്നും കാട്ടിയാണ് നടപടി. പാക്കിസ്ഥാനി പട്ടാള ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കശ്മീരി ചാരവനിതയായിട്ടാണു ചിത്രത്തില്‍ ആലിയ എത്തുന്നത്.

ഹരിന്ദര്‍ സിക്കയുടെ കോളിങ്ങ് സെഹ് മത്ത് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മേഘന ഗുല്‍സറാണ് ചിത്രത്തിന്റെ സംവിധാനം. വിക്കി കൗശാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1971ലെ ഇന്തോപാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചാരവനിതയുടെ കഥ ചിത്രത്തില്‍ പറയുന്നത്.

ചിത്രം വിതരണം ചെയ്യാന്‍ പാക്കിസ്ഥാനില്‍ ഒരു വിതരണക്കമ്പനിയും രംഗത്തെത്തിയിട്ടില്ല. വിവാദ ഉളളടക്കമുലള ചിത്രങ്ങള്‍ ഇന്ത്യയില്‍ നിന്ന് വീണ്ടും വരുന്നതില്‍ നിരാശയുണ്ടെന്ന് ഒരു മുതിര്‍ന്ന വിതരണക്കമ്പനി ഉടമ വ്യക്തമാക്കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസ്‌നേഹമാണ് ഇത്തരം ചിത്രങ്ങള്‍ വിതരണത്തിന് എടുക്കാതിരിക്കാനുളള മറ്റ് കാരണങ്ങളെന്ന് ഇദ്ദേഹത്തെ ഉദ്ദരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com