ബംഗാളില്‍ മാറ്റമില്ലാതെ തൃണമൂല്‍; രണ്ടാംസ്ഥാനത്ത് ബിജെപി:സിപിഎം മൂന്നാമത്

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 17th May 2018 12:50 PM  |  

Last Updated: 17th May 2018 12:50 PM  |   A+A-   |  

 

കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 31,814 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 110 എണ്ണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. 1,208 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. നാല് സീറ്റുകളില്‍ വിജയിച്ച ബിജെപി 81സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎം മൂന്നാംസ്ഥാനത്താണ്. മൂന്ന് സീറ്റുകളില്‍ വിജയിച്ച സിപിഎം 58 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 

3215 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും 330 പഞ്ചായത്ത് സമിതികളിലേക്കും 825 ജില്ലാ പരിഷത്തിലേക്കുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്. 

വോട്ടെടുപ്പ് ദിവസത്തില്‍ ബംഗാളില്‍ വ്യാപക സംഘര്‍ഷം നടന്നിരുന്നു. സിപിഎം പ്രവര്‍ത്തകനെയും ഭാര്യയേയും ചുട്ടുകൊന്നതുള്‍പ്പെടെ നിരവധി അക്രണ സംഭവങ്ങളാണ് തൃണമൂലിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബൂത്ത് പിടിച്ചെടുക്കലുകളും നിര്‍ബന്ധിത വോട്ട് ചെയ്യലും നടന്നിരുന്നു.