ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. രാഷ്ട്രപതിയെ കാണാനായി കോണ്‍ഗ്രസ് അനുമതി തേടി. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് നയിക്കുന്ന സംഘമാണ് രാഷ്ട്രപതിയെ കാണുക. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതിയേയും കാണുന്നത്.
അതേസമയം കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി തീരുമാനം വ്യക്തമാക്കും. തങ്ങള്‍ക്ക് 117പേരുടെ ഭൂരിപക്ഷമുണ്ടെന്നും 104 പേരുട ഭൂരിപക്ഷം മാത്രമുള്ള ബിജെപിയെ ക്ഷണിച്ചതില്‍ അപാകതകളുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ വാദിച്ചത്. ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് യെദ്യൂരപ്പ നല്‍കിയ കത്ത് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ഭൂരിപക്ഷമില്ലെന്ന് കോടതിക്ക് വ്യക്തമായാല്‍ സത്യപ്രതിജ്ഞ വാക്കാല്‍ റദ്ദാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ