'2019ല്‍ രാമന്‍ വിജയിപ്പിക്കില്ല; ജനങ്ങളാണ് വോട്ട് ചെയ്യുന്നത്' മോദിക്ക് ചുട്ട മറുപടി

ബിജെപി കരുതുന്നത് രാമന്‍ 2019ലെ തെരഞ്ഞടുപ്പില് വിജയിപ്പിക്കുമെന്നാണ്. എന്നാല്‍ ദൈവങ്ങളല്ല തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുന്നത്
'2019ല്‍ രാമന്‍ വിജയിപ്പിക്കില്ല; ജനങ്ങളാണ് വോട്ട് ചെയ്യുന്നത്' മോദിക്ക് ചുട്ട മറുപടി

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ രാമന്റെ അനുഗ്രഹത്താല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സംഘ്പരിവാറുകാരുടെ വ്യാപക പ്രചാരണം. ഇതിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള.

ബിജെപി കരുതുന്നത് രാമന്‍ 2019ലെ തെരഞ്ഞടുപ്പില് വിജയിപ്പിക്കുമെന്നാണ്. എന്നാല്‍ ദൈവങ്ങളല്ല തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുന്നത്. മറിച്ച് ജനങ്ങളാണ്. രാമനും അല്ലാഹുവിനും വോട്ടില്ലെന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

സര്‍ദാര്‍ പട്ടേല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിച്ചതു പോലെ കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നതാണ് ആര്‍എസ്എസ് മുന്നോട്ടുവെക്കുന്നത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഓഡിനന്‍സ് കൊണ്ടുവരണമെന്നും രാമക്ഷേത്ര നിര്‍മാണം രാജ്യാഭിമാനത്തിന്റെ കാര്യമാണെന്നുമാണ് ആര്‍എസ്എസ് ഭാഷ്യം.

അയോധ്യക്കേസില്‍  അന്തിമവാദം നീളുമെന്ന് ഉറപ്പായതോടെ സമ്മര്‍ദ തന്ത്രവുമായി സംഘപരിവാര്‍ സംഘടനകള്‍. രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. അപ്പീലുകളില്‍ അന്തിമവാദം എന്നുകേള്‍ക്കുമെന്ന് ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിലപാടറിയിച്ചതിന് പിന്നാലെയാണ് ആവശ്യം.

അയോധ്യ തര്‍ക്കഭൂമിക്കേസില്‍ ഉടന്‍ വാദംകേട്ട് തീര്‍പ്പുണ്ടാക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അപ്പീലുകളില്‍ എന്ന് വാദം കേള്‍ക്കണമെന്ന് ജനുവരി ആദ്യവാരത്തില്‍ പുതിയ ബെഞ്ച് തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്!ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അപ്പീലുകള്‍ ജനുവരിയില്‍ കേള്‍ക്കുമെന്നല്ല, മറിച്ച് എന്ന് കേള്‍ക്കുമെന്നാണ് അന്ന് തീരുമാനിക്കുകയെന്നും ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു.കോടതിക്ക് കോടതിയുടെതായ മുന്‍ഗണനകളുണ്ടെന്നും ജനുവരിയിലോ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയിരിക്കും കേസ് പരിഗണിക്കുന്ന ബെഞ്ച് വാദത്തിനായി നിശ്ചയിക്കുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദവുമായി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com