ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍; മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി  

ആസന്നമായിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെട്ടിലാക്കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍
ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍; മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി  

ഭോപ്പാല്‍: ആസന്നമായിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെട്ടിലാക്കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സദ്‌നാ സിങിന്റെ സഹോദരനായ സഞ്ജയ് സിങാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ നയിക്കുന്ന മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ എതിര്‍പക്ഷത്ത് ചേര്‍ന്നത് പാര്‍ട്ടിയ്ക്കും ശിവരാജ് സിങ് ചൗഹാനും ക്ഷീണമായി. 

ഡിസംബര്‍ 11നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്, പ്രചാരണവിഭാഗം തലവന്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിങിന്റെ പാര്‍ട്ടി പ്രവേശനം. 13 വര്‍ഷമായി തുടര്‍ച്ചയായി ഭരിക്കുന്ന ശിവരാജ്‌സിങ് ചൗഹാനിന് പകരം കമല്‍നാഥിനെയാണ്  മധ്യപ്രദേശുകാര്‍ക്ക് ഇനി വേണ്ടതെന്ന് സഞ്ജയ് സിങ് പറഞ്ഞു. 13 വര്‍ഷം മതിയായ കാലഘട്ടമാണ്. ഇനി മറ്റുളളവര്‍ക്ക് അവസരം ലഭിക്കണം. മധ്യപ്രദേശിന്റെ വികസനത്തിന് വേണ്ടിയാണ് കമല്‍നാഥ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ദലിത് നേതാവും മുന്‍ എംപിയുമായിരുന്ന പ്രേംചന്ദ് ഗുഡു ആണ് ബിജെപിയില്‍ ചേര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com