കാമുകിമാര്‍ക്കുമുന്നില്‍ ആര്‍ഭാടം കാണിക്കണം, ഓട്ടോ ഡ്രൈവറുടെ പണം അപഹരിച്ച നര്‍ത്തകന്‍ അറസ്റ്റില്‍   

കാമുകിമാര്‍ക്കുമുന്നില്‍ ആര്‍ഭാടം കാണിക്കാന്‍ ഓട്ടോ ഡ്രൈവറുടെ പണം അപഹരിച്ച നര്‍ത്തകനായ യുവാവ് അറസ്റ്റില്‍
കാമുകിമാര്‍ക്കുമുന്നില്‍ ആര്‍ഭാടം കാണിക്കണം, ഓട്ടോ ഡ്രൈവറുടെ പണം അപഹരിച്ച നര്‍ത്തകന്‍ അറസ്റ്റില്‍   

ന്യൂഡല്‍ഹി: കാമുകിമാര്‍ക്കുമുന്നില്‍ ആര്‍ഭാടം കാണിക്കാന്‍ ഓട്ടോ ഡ്രൈവറുടെ പണം അപഹരിച്ച നര്‍ത്തകനായ യുവാവ് അറസ്റ്റില്‍. 21കാരനായ റോഹന്‍ ഗില്‍ ഏലിയാസ് സണ്ണിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് റോഹന്‍ രാഹുല്‍ എന്ന് ഓട്ടോ ഡ്രൈവറടെ പണം തടിയെടുത്തത്.

ഓട്ടോ സഫാരി പൂര്‍ത്തിയാക്കി വണ്ടിയിലിരുന്ന് പണം എണ്ണിതിട്ടപ്പെടുത്തുന്നതിനിടെയാണ് രാഹുലിന്റെ കൈയ്യില്‍ നിന്ന് റോഹന്‍ പണം തട്ടിയെടുത്ത് ഓടിയത്. രാഹുല്‍ നല്‍കിയ വിവരമനുസരിച്ച് മോഷണം നടന്നതിന് തൊട്ടടുത്ത് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ റോഹനെ പിടികൂടുകയായിരുന്നു. 1900രൂപയും ഒരു മൊബൈല്‍ ഫോണും അടങ്ങിയ ഓട്ടോ ഡ്രൈവറുടെ പേഴ്‌സ് പൊലീസ് റോഹന്റെ പക്കല്‍ നിന്ന് കണ്ടെത്തി. 

തനിക്ക് മൂന്ന് കാമുകിമാരുണ്ടെന്നും ജീവിതം കൂടുതല്‍ എളുപ്പമാക്കാനാണ് മോഷ്ടിക്കാന്‍ തുടങ്ങിയതെന്നും റോഹന്‍ ചോദ്യംചെയ്യലിനിടയില്‍ പൊലീസിനോട് പറഞ്ഞു. 2017 ഡിസംബറിന് ശേഷം ഇയാള്‍ നാല് തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവാണ് റോഹനെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com