ഇനിമുതല്‍ റെയില്‍വെ സ്റ്റേഷനില്‍ ഫോട്ടോയും സെല്‍ഫിയുമാകാം; വിലക്ക് നീക്കി ഇന്ത്യന്‍ റെയില്‍വെ

റെയില്‍വേ സ്‌റ്റേഷനില്‍ നിലനിന്നിരുന്ന ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി നിരോധനം ഇന്ത്യന്‍ റെയില്‍വെ പിന്‍വലിക്കുന്നു.
ഇനിമുതല്‍ റെയില്‍വെ സ്റ്റേഷനില്‍ ഫോട്ടോയും സെല്‍ഫിയുമാകാം; വിലക്ക് നീക്കി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: റെയില്‍വേ സ്‌റ്റേഷനില്‍ നിലനിന്നിരുന്ന ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി നിരോധനം ഇന്ത്യന്‍ റെയില്‍വെ പിന്‍വലിക്കുന്നു.ഇനിമുതല്‍ യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് തടസ്സമുണ്ടാകില്ല. 2007മുതല്‍ നിലനിന്നിരുന്ന നിരോധനം പിന്‍വലിക്കുന്നതായി റെയില്‍വെ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി ഡയറക്ടര്‍ രാജ്‌ദേശ് ദത്ത് ബാജ്‌പെയ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. 


ഇന്ത്യക്കാര്‍ക്ക് ചെറിയ ഡിജിറ്റല്‍ ക്യാമറകളും ഫോണുകളും ഉപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിനും വാണിജ്യപരമല്ലാത്ത ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ഇനിമുതല്‍ അനുവാദം വാങ്ങേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. പ്ലാറ്റ്‌ഫോം ടിക്കറ്റോ, ട്രെയിന്‍ ടിക്കറ്റോ എടുത്തതിന് ശേഷമാകണം ചിത്രങ്ങള്‍ പകര്‍ത്തുന്നതെന്നും ഉത്തരവില്‍ പയുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ രേഖകളും കാണിക്കണം. 

പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയാണെങ്കിലും വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി ഷൂട്ട് ചെയ്യുകയാണെങ്കിലും റെയില്‍വെ ലൈസന്‍സ് ഫീസ് ഈടാക്കും. റെയില്‍വെയുടെ സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ടുമാത്രമേ ചിത്രങ്ങളെടുക്കാന്‍ അനുവദിക്കുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com