'കറുപ്പ് മരുന്നായി ഉപയോഗിച്ചിരുന്ന എന്റെ അമ്മാവന് ദീര്‍ഘായുസായിരുന്നു'; നിയമവിധേയമാക്കണമെന്ന് സിദ്ദു

മന്ത്രിയുടെ പ്രസ്ഥാവന വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്
'കറുപ്പ് മരുന്നായി ഉപയോഗിച്ചിരുന്ന എന്റെ അമ്മാവന് ദീര്‍ഘായുസായിരുന്നു'; നിയമവിധേയമാക്കണമെന്ന് സിദ്ദു

ചണ്ഡിഗഡ്; കറുപ്പിന്റെ ഉല്‍പ്പാദനവും വിപണനവും നിയമപരമാക്കണമെന്ന ആവശ്യവുമായി പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദു. തന്റെ അമ്മാവന്‍ മരുന്നായി കറുപ്പാണ് ഉപയോഗിച്ചിരുന്നതെന്നും അതിനാല്‍ അദ്ദേഹം എറെനാള്‍ ജീവിച്ചിരുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. കറുപ്പിനെ നിയമവിധേയമാക്കണമെന്ന എഎപി നേതാവ് ധരംവീര്‍ ഗാന്ധിയെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്ഥാവന. 

ധരംവീര്‍ ചെയ്യുന്നത് വളരെ നല്ല പ്രവൃത്തിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അമ്മാവന്റെ ആരോഗ്യരഹസ്യം സിദ്ദു പങ്കുവെച്ചത്. എന്നാല്‍ മന്ത്രിയുടെ പ്രസ്ഥാവന വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ശിരോമണി അകാലിദള്‍ രൂക്ഷമായ ഭാഷയിലാണ് സിദ്ദുവിനേയും സര്‍ക്കാരിനേയും വിമര്‍ശിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നമായ മയക്കുമരുന്നിനെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കാബിനറ്റ് മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് നേതാവ് ദള്‍ജിത് സിംഗ് ചീമ പറഞ്ഞു. മയക്കുമരുന്ന് നിയന്ത്രിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ പുതിയ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com