ദോഷമകറ്റിയില്ലെങ്കില്‍ പിതാവ് കൊല്ലപ്പെടുമെന്ന് പറഞ്ഞ് പീഡനം: വിവാഹശേഷവും തുടര്‍ന്നപ്പോള്‍ ഭര്‍തൃവീട്ടുകാരുടെ പരാതിയില്‍ അമ്മാവന്‍ കുടുങ്ങി

23കാരിയുടെ പരാതിയുടെ അടിസ്ഥാത്തിലാണ് യുവതിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ദോഷമകറ്റിയില്ലെങ്കില്‍ പിതാവ് കൊല്ലപ്പെടുമെന്ന് പറഞ്ഞ് പീഡനം: വിവാഹശേഷവും തുടര്‍ന്നപ്പോള്‍ ഭര്‍തൃവീട്ടുകാരുടെ പരാതിയില്‍ അമ്മാവന്‍ കുടുങ്ങി

ന്യൂഡല്‍ഹി: അന്തവിശ്വാസം അടിച്ചേല്‍പ്പിച്ച് ബന്ധുവായ യുവതിയെ നാലു വര്‍ഷം പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ദോഷമകറ്റിയില്ലെങ്കില്‍ പിതാവ് കൊല്ലപ്പെടുമെന്ന് പറഞ്ഞാണ് യുവതിയെ അമ്മാവന്‍ ലൈംഗിക പീഡനത്തിരയാക്കിയത്.  23കാരിയുടെ പരാതിയുടെ അടിസ്ഥാത്തിലാണ് യുവതിയുടെ അമ്മാവനെ ഡല്‍ഹി നരേല പൊലീസ് അറസ്റ്റ് ചെയ്തത്.

താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദോഷം മാറ്റിയില്ലെങ്കില്‍ പിതാവ് മരണപ്പെടുമെന്നായിരുന്നു ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. നാല് വര്‍ഷമായി പീഡനം സഹിച്ച യുവതിയെ വിവാഹത്തിന് ശേഷവും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മാവന്‍ തന്നെ പീഡിപ്പിക്കുന്നതായി യുവതി ഭര്‍തൃപിതാവിനോട് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ സഹായത്തോടെയാണ് യുവതി നരേല പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. 

പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കം തന്നെ പൊലീസ് പ്രതിയെ പിടികൂടി. ലൈംഗിക പീഡനത്തിനിരയായ യുവതിക്ക് കൗണ്‍സിലിംഗ് നല്‍കാനായി ഡല്‍ഹി വനിതാ കമ്മീഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com