ബിഎസ്പിക്ക് പിന്നാലെ മഹാസഖ്യത്തെ 'കൈ'വിട്ട് എസ്പി; കോണ്‍ഗ്രസുമായി സഖ്യത്തിനില്ല

ചര്‍ച്ചകള്‍ക്കായി ഇനി കോണ്‍ഗ്രസിനെ കാത്തിരിക്കില്ല - എസ്പി ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അഖിലേഷ് യാദവ് 
ബിഎസ്പിക്ക് പിന്നാലെ മഹാസഖ്യത്തെ 'കൈ'വിട്ട് എസ്പി; കോണ്‍ഗ്രസുമായി സഖ്യത്തിനില്ല

ഭോപ്പാല്‍: മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ പ്രതിപക്ഷ ഐക്യനീക്കം പാളുന്നു. കോണ്‍ഗ്രസുമായി സഖ്യമില്ലന്ന് ബിഎസ്പിക്ക് പിന്നാലെ എസ്പിയും നിലപാടെടുത്തു. ചര്‍ച്ചകള്‍ക്കായി ഇനി കോണ്‍ഗ്രസിനെ കാത്തിരിക്കില്ലെന്നും, എസ്പി ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി, എസ്പി, ആം ആദ്മി പാര്‍ട്ടിയുമായി യോജിച്ച മത്സരിക്കാനാകുമോ എന്നത് പരിശോധിക്കുമെന്നും അഖിലേഷ് പറഞ്ഞു. തെരഞ്ഞടുപ്പ് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് എസ്പി നിലപാട് വ്യക്തമാക്കിയത്. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഇരുപാര്‍ട്ടികുള്‍ക്കുമായി ആറ് ശതമാനത്തിലേറെ വോട്ടുകള്‍ ഉണ്ട്. സീറ്റ് ചര്‍ച്ചകള്‍ വഴി മുട്ടിയതോടെയാണ് ഇരുപാര്‍ട്ടികളും കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത് 


മധ്യപ്രദേശില്‍ 261 സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ്. ബിജെപി കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 166 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 57 സീറ്റുകളാണ് ലഭിച്ചത്. ബിഎസ്പിക്ക് നാല് സീറ്റുകള്‍ ലഭിച്ചിരുന്നു. ഇക്കുറി പ്രതിപക്ഷപാര്‍ട്ടികള്‍  യോജിച്ച്് തെരഞ്ഞടുപ്പിനെ നേരിട്ടാല്‍ ഇരു സംസ്ഥാനങ്ങളിലും വിജയം നേടാനാകുമന്നൊയിരുന്നു റിപ്പോര്‍ട്ടുകള്‍. 

രാജസ്ഥാനില്‍ 200 സീറ്റുകളിലേക്കാണ് തെരഞ്ഞുടുപ്പ് നടക്കുന്നത്. 160 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിനാകട്ടെ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കിട്ടിയത് 25 സീറ്റുകള്‍ മാത്രമായിരുന്നു. സഖ്യസാധ്യത അടഞ്ഞതോടെ ഇരുസംസ്ഥാനങ്ങളിലും അധികാരം നിലനിര്‍്ത്താ്ന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com