ഹാമിര്‍പുര്‍: ഭര്‍ത്താവുമായി വഴക്കിട്ടതിന് ശേഷം യുവതി നാല് മക്കളെയും മണ്ണെണ്ണയൊഴിച്ച് കത്തിച്ചശേഷം ആത്മഹത്യ ചെയ്തു. നാല് കുട്ടികളില്‍ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഹിമാചല്‍ പ്രദേശിനടുത്ത് ഹാമിര്‍പുറില്‍ അംഗാവ് ഗ്രാമത്തിലാണ് സംഭവം.
വെളളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പ്രേമാവതി എന്ന അറിയപ്പെടുന്ന സുഖോ(28) ഉം അവരുടെ ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അതിന് ശേഷം ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി. ഈ സമയത്താണ് സുഖോ മക്കളെ അഗ്‌നിക്കിരയാക്കിയത്.
സപ്‌ന(ഏഴ്), പ്രശാന്ത്(അഞ്ച്), സ്‌നേഹ(മൂന്ന്), ദിവ്യാന്‍ഷ് (ഒന്ന്) എന്നിവരെ വീട്ടിനകത്ത് കെട്ടിയിട്ട ശേഷമായിരുന്നു അതിക്രമം. പ്രേമാവതി നാല് പേരുടെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാല് പേര്‍ക്കും രക്ഷപ്പെടാന്‍ പോലും സാധിക്കാത്ത വിധമായിരുന്നു ക്രൂരത കാട്ടിയത്.
പിന്നാലെ പ്രേമാവതിയും തന്റെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഒരു വയസ് മാത്രം പ്രായമായ നാലാമത്തെ കുഞ്ഞ് ദിവ്യാന്‍ഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അയല്‍വാസികളെത്തി തീയണച്ച ശേഷം സപ്‌നയെയും പ്രശാന്തിനെയും സ്‌നേഹയെയും ആശുപത്രിയിലെത്തിച്ചെങ്കിലും പ്രശാന്ത് ഒഴികെ എല്ലാവരും മരിച്ചു.
മൂത്തമകള്‍ സപ്ന കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. മറ്റ് മൂന്ന് പേരെയും ഝാന്‍സിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രേമാവതിയും സ്വപ്നയും ഇവിടെ വച്ച് മരണമടഞ്ഞു. പ്രശാന്ത് ഇപ്പോഴും അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ