ക്ഷേത്രദര്‍ശനത്തോടെ രാഹുല്‍ തുടങ്ങി; അമിത് ഷായും മധ്യപ്രദേശില്‍

ക്ഷേത്രദര്‍ശനത്തോടെ രാഹുല്‍ തുടങ്ങി; അമിത് ഷായും മധ്യപ്രദേശില്‍
ക്ഷേത്രദര്‍ശനത്തോടെ രാഹുല്‍ തുടങ്ങി; അമിത് ഷായും മധ്യപ്രദേശില്‍

ഭോപ്പാല്‍: ഗുജറാത്ത് തെരഞ്ഞടുപ്പ് കാലത്ത് ആരംഭിച്ച ക്ഷേത്രദര്‍നം തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞടുപ്പിലും ക്ഷേത്രസന്ദര്‍ശനം കോണ്‍ഗ്രസിന് തുണയായിരുന്നു. തെരഞ്ഞടു്പ്പ് പ്രചാരണത്തിനായി മധ്യപ്രദേശില്‍ എത്തിയ രാഹുല്‍ ഗാന്ധി ആദ്യസന്ദര്‍ശനം നടത്തിയത് ദാത്തിയയിലെ പീതാംബര ക്ഷേത്രത്തിലായിരുന്നു. രാഹുലിനൊപ്പം ജ്യോതിത്യരാദിത്യ സിന്ധ്യയുള്‍പ്പടെയുള്ള പ്രമുഖ നേതാക്കളും ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയിരുന്നു.

നവംബറില്‍ നടക്കുന്ന തെരഞ്ഞടുപ്പിനായി കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇന്ന് രാജസ്ഥാനിലെ വിവിധ റാലികളില്‍ പങ്കെടുക്കും. സത്‌ന്, റേവ, ദിന്‍ദോരി, ജബല്‍പൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച റാലികളിലാണ് പങ്കെടുക്കുന്നത്. സത്‌നയില്‍ വനിതകളുടെ പ്രത്യേക യോഗവും അമിത് ഷാ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ദാതിയ, ദബ്‌റ, ഗ്വാളിയോര്‍ എന്നിവിടങ്ങളിലെ റാലിയിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. കൂടാതെ റോഡ് ഷോയിലും പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com