'രാജ്യത്ത് നടക്കുന്നത് പുരുഷ പീഡനം' ; ശൂര്‍പ്പണഖയുടെ കോലം കത്തിച്ച് 'ഭര്‍ത്താക്കന്‍മാരുടെ' ദസറയാഘോഷം

രാജ്യത്തെ പീഡിതരായ എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും വേണ്ടി ശൂര്‍പ്പണഖയുടെ കോലം കത്തിച്ചാണ് മധ്യപ്രദേശിലുള്ള കരോളി ഗ്രാമത്തിലെ പുരുഷന്‍മാര്‍ ദസറ ആഘോഷിച്ചത്. 'പട്ടിണി പീഡിത് പുരുഷ് സംഘടന' എന്നാണ് ഇവരുടെ 
'രാജ്യത്ത് നടക്കുന്നത് പുരുഷ പീഡനം' ; ശൂര്‍പ്പണഖയുടെ കോലം കത്തിച്ച് 'ഭര്‍ത്താക്കന്‍മാരുടെ' ദസറയാഘോഷം

ഔറംഗാബാദ്:  രാജ്യത്തെ പീഡിതരായ എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും വേണ്ടി ശൂര്‍പ്പണഖയുടെ കോലം കത്തിച്ചാണ് മധ്യപ്രദേശിലുള്ള കരോളി ഗ്രാമത്തിലെ പുരുഷന്‍മാര്‍ ദസറ ആഘോഷിച്ചത്. 'പട്ടിണി പീഡിത് പുരുഷ് സംഘടന' എന്നാണ് ഇവരുടെ കൂട്ടായ്മയുടെ പേര്. 

സാധാരണയായി ദസറ ആഘോഷങ്ങള്‍ രാവണന്റെ കോലം കത്തിച്ചാണ് അവസാനിക്കാറുള്ളത്. രാവണന്റെ സഹോദരിയായിരുന്ന ശൂര്‍പ്പണഖയെ രാമ-ലക്ഷ്മണന്‍മാര്‍ അപമാനിച്ചതാണ് രാമ-രാവണ യുദ്ധത്തിന് വഴിതെളിച്ചതെന്നാണ് ഹിന്ദുവിശ്വാസം.

രാജ്യത്തെ എല്ലാ നിയമങ്ങളും പുരുഷ വിരുദ്ധമാണ്. നിസ്സാര കാര്യങ്ങളുടെ പുറത്ത് സ്ത്രീകള്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് ഭര്‍ത്താക്കന്‍മാരെയും അവരുടെ വീട്ടുകാരെയും പീഡിപ്പിക്കുകണ്. ഇതില്‍ നിന്ന് പുരുഷന്‍മാരെ സംരക്ഷിക്കുന്നതിനാണ് സംഘടന രൂപീകരിച്ചതെന്നും സ്ഥാപകനായ ഭാരത് ഫുല്‍റെ പറയുന്നു. പീഡനങ്ങള്‍ അനുഭവിച്ച് മടുത്തുവെന്നും ഈ ദുരവസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതിനായാണ് ശൂര്‍പ്പണഖയുടെ കോലം കത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹ ശേഷം ആത്മഹത്യ ചെയ്യുന്ന പുരുഷന്‍മാരുടെ എണ്ണം രാജ്യത്ത് വളരെക്കൂടുതലാണെന്നും ഫുല്‍റേ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com