827 അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍; ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം

827 അശ്ലീല വെബ്‌സൈറ്റുകള്‍ ഉടന്‍ ബ്ലോക്കുചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കയച്ച സന്ദേശത്തില്‍ ടെലികോം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്
827 അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍; ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: 827 അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍.  ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനാത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 

857 വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച വെബ് സൈറ്റുകളില്‍ 30 എണ്ണത്തില്‍ അശ്ലീല ഉള്ളടക്കമല്ല ഉള്ളതെന്ന് ഇലക്ട്രോണിക്‌സ്  ഐ.ടി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ടെന്നും പിടിഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് 827 വെബ്‌സൈറ്റുകള്‍ മാത്രം ബ്ലോക്കുചെയ്യാനുള്ള നിര്‍ദ്ദേശം.

ഹൈക്കോടതി നിര്‍ദ്ദേശാനുസരണം 827 അശ്ലീല വെബ്‌സൈറ്റുകള്‍ ഉടന്‍ ബ്ലോക്കുചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കയച്ച സന്ദേശത്തില്‍ ടെലികോം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27 ന് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഒക്ടോബര്‍ എട്ടിനാണ് ഇലക്ട്രോണിക്‌സ്  ഐ.ടി മന്ത്രാലയത്തിന് ലഭിച്ചത്.

ദെഹ്‌റാദൂണില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന കേസ് പരിഗണിക്കുന്നിതിനിടെയാണ് അശ്ലീല സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടത്. അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. കുട്ടികളുടെ മനസ്സിലേക്ക് മോശമായ ചിന്തകള്‍ കയറ്റിവിടുന്ന അശ്ലീല സൈറ്റുകള്‍ തടയുകയോ അവയ്ക്ക നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com