കേന്ദ്രമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല; മുക്കാല്‍ മണിക്കൂര്‍ കാത്തുനിന്നു; ആളെ എത്തിക്കാന്‍ സംഘാടകര്‍ നെട്ടോട്ടമോടി;ഒടുക്കം അന്‍പത് പേര്‍

കേന്ദ്രമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല - മുക്കാല്‍ മണിക്കൂര്‍ കാത്തുനിന്നു; ആളെ എത്തിക്കാന്‍ സംഘാടകര്‍ നെട്ടോട്ടമോടി -ഒടുക്കം അന്‍പത് പേര്‍
കേന്ദ്രമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല; മുക്കാല്‍ മണിക്കൂര്‍ കാത്തുനിന്നു; ആളെ എത്തിക്കാന്‍ സംഘാടകര്‍ നെട്ടോട്ടമോടി;ഒടുക്കം അന്‍പത് പേര്‍

ചെന്നൈ: സര്‍ക്കാര്‍ പരിപാടിയില്‍ ആളെത്താത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വേദിയില്‍ കയറാന്‍ തയാറായില്ല. ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി അന്‍പതോളം പേരെ എത്തിച്ച ശേഷമാണു ചടങ്ങു തുടങ്ങിയത്. ആളുകള്‍ എത്തുന്നതുവരെ മുക്കാല്‍ മണിക്കൂറോളം കേന്ദ്രമന്ത്രി സദസ്സിലിരുന്നു.

തമിഴ്‌നാട് നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തിനു സമീപം അതനൂരിലെ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം സമീപത്തെ പൊതുയോഗ വേദിയില്‍ മന്ത്രിയെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നതു വിരലിലെണ്ണാവുന്നവര്‍ മാത്രം. ഇതു തന്നെ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതിക്കെതിരെ മന്ത്രിക്കു നിവേദനം നല്‍കാനെത്തിയവരും. തുടര്‍ന്ന് ഉദ്യോഗസ്ഥരോടു മന്ത്രി കയര്‍ത്തു. ആളില്ലാതെ വേദിയില്‍ കയറില്ലെന്നു വാശിപിടിച്ചതോടെ ഉദ്യോഗസ്ഥര്‍ സമീപപ്രദേശങ്ങളില്‍നിന്ന് അന്‍പതോളം പേരെ എത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com