ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍ ഫോണ്‍, പാഴ്‌സലില്‍ വന്നത് അഞ്ചു രൂപയുടെ അലക്കു സോപ്പ്; കടി കിട്ടിയത് പോസ്റ്റ് മാസ്റ്റര്‍ക്കും

ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍ ഫോണ്‍, പാഴ്‌സലില്‍ വന്നത് അഞ്ചു രൂപയുടെ അലക്കു സോപ്പ്; കടി കിട്ടിയത് പോസ്റ്റ് മാസ്റ്റര്‍ക്കും

ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍ ഫോണ്‍, പാഴ്‌സലില്‍ വന്നത് അഞ്ചു രൂപയുടെ അലക്കു സോപ്പ്; കടി കിട്ടിയത് പോസ്റ്റ് മാസ്റ്റര്‍ക്കും

ഹൗറ: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്കു ലഭിച്ചത് അഞ്ചു രൂപയുടെ ബാര്‍ സോപ്പ്. പാഴ്‌സല്‍ തുറന്നപ്പോള്‍ ബാര്‍ സോപ്പ് കണ്ട് അരിശം പൂണ്ടയാള്‍ പോസ്റ്റ് മാസ്റ്ററെ കടിച്ചു മുറിവേല്‍പ്പിച്ചു. പോസ്റ്റ് ഓഫിസിലെ പണപ്പെട്ടിയുമായി കടക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

പശ്ചിമ ബംഗാളിലെ ഉലുബേറിയ സ്വദേശിയായ മുഹമ്മദ് അഷ്‌റഫുളാണ് കബളിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് അക്രമത്തിലൂടെ പ്രതികരിച്ചത്. 3500 രൂപയുടെ സെല്‍ ഫോണ്‍ ആണ് അഷ്‌റഫുള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. 98 രൂപ ഷിപ്പിങ് ചാര്‍ജും ഈടാക്കുമെന്ന് ഓണ്‍ലൈന്‍ വ്യാപാരികള്‍ അറിയിച്ചിരുന്നു. 

ഉലുബേറിയയിലെ തന്റെ ഗ്രാമമായ ഗംഗാരാംപുരില്‍ വിതരണം ഇല്ലെന്ന് അറിയിച്ചതിനാല്‍ തൊട്ടടുത്ത പോസ്റ്റ് ഓഫിസിലെ അഡ്രസ് ആണ് നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട് അഷ്‌റഫുളിന് പോസ്റ്റ് മാസ്റ്ററുടെ ഫോണ്‍ വന്നു. പാഴ്‌സല്‍ വന്നിട്ടുണ്ടെന്നും 3598 രൂപയുമായി എത്താനുമായിരുന്നു സന്ദേശം. ഇത് അനുസരിച്ച് പണം നല്‍കി പാഴ്‌സല്‍ കൈപ്പറ്റി. തുറന്നുനോക്കിയപ്പോള്‍ അഞ്ചു രൂപ വിലയുള്ള ബാര്‍ സോപ്പ്. 

ക്ഷുഭിതനായ അഷ്‌റഫുള്‍ പണം തിരിച്ചുനല്‍കാന്‍ പോസ്റ്റ്മാസ്റ്ററോട് ആവശ്യപ്പെട്ടു. തനിക്കു പാഴ്‌സല്‍ കൈമാറാന്‍ മാത്രമേ അധികാരമുള്ളൂവെന്ന് പറഞ്ഞ പോസ്റ്റ്മാസ്റ്ററെ അഷ്‌റഫുള്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ് ഓഫിസിലെ പണപ്പെട്ടിയുമായി ഓടി. പോസ്റ്റ്മാസ്റ്റര്‍ ഒച്ചവച്ചതു കേട്ട് ഓടിയെത്തിവര്‍ അഷ്‌റഫുളിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

പോസ്റ്റ് മാസ്റ്ററെ ആക്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൂനെ ആസ്ഥാനമായ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിനെതിരെ അഷ്‌റഫുളും പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com