ഗുജറാത്തില്‍ പശുവിന്റെ കുത്തേറ്റ ബിജെപി എംപി ഗുരുതരാവസ്ഥയില്‍

ഗുജറാത്തില്‍ ബിജെപി എംപിയ്ക്ക് പശുവിന്റെ ആക്രമണത്തില്‍ ഗുരതരമായി പരിക്കേറ്റു
ഗുജറാത്തില്‍ പശുവിന്റെ കുത്തേറ്റ ബിജെപി എംപി ഗുരുതരാവസ്ഥയില്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപി എംപിയ്ക്ക് പശുവിന്റെ ആക്രമണത്തില്‍ ഗുരതരമായി പരിക്കേറ്റു. പാഠനില്‍ നിന്നുള്ള എംപി ലീലാധര്‍ വഗേലയ്ക്കാണ് പശുവിന്റെ കുത്തേറ്റത്. ഗാന്ധിനഗറില്‍ അലഞ്ഞുതിരിഞ്ഞുനടന്ന പശുവാണ് എംപിയെ കുത്തിയത്. വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

ഗോവധ നിരോധന നിയമം നിലവിലുള്ള ഗുജറാത്തില്‍ കറവ വറ്റിയ പശുക്കളെ വ്യാപകമായി തെരുവില്‍ ഉപേക്ഷിക്കാറുണ്ട്. നിരവധിപേരാണ് തെരുവ് പശുക്കളുടെ ആക്രണത്തിന് വിധേയമാകുന്നത്. നേരത്തെ ഗുജറാത്തിലെ തെരുവു പശു ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com