നെറ്റ് പരീക്ഷയ്ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം; അവസാന തിയതി ഈ മാസം മുപ്പത്‌ 

 http://nta.ac.in, http://ntanet.nic.in എന്നീ സൈറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നാഷ്ണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇനി മുതല്‍ നെറ്റ് പരീക്ഷ നടത്തുക.
നെറ്റ് പരീക്ഷയ്ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം; അവസാന തിയതി ഈ മാസം മുപ്പത്‌ 

ന്യൂഡല്‍ഹി: അസിസ്റ്റന്റ് പ്രൊഫസര്‍ -ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന നെറ്റ് പരീക്ഷയ്ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം. http://nta.ac.in ,  http://ntanet.nic.in എന്നീ സൈറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നാഷ്ണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇനി മുതല്‍ നെറ്റ് പരീക്ഷ നടത്തുക.ഇക്കുറി മുതല്‍  ഓണ്‍ലൈനായി നടത്തുന്ന നെറ്റ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ നടത്തും. ഡിസംബര്‍ 9-23 വരെ തിയതികളിലാണ് വിവിധ വിഷയങ്ങളില്‍ പരീക്ഷ നടക്കുക. രണ്ടാമത്തെ നെറ്റ് പരീക്ഷ ജൂലൈയില്‍ നടത്താനാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്.

പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ നവംബര്‍ 19 മുതല്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ജനുവരി 10 ന് ഫലപ്രഖ്യാപനവും നടത്തും. നീറ്റ് ഒഴികെയുള്ള എല്ലാ യോഗ്യതാ പരീക്ഷകളും ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ട് തവണയാക്കിയിട്ടുണ്ട്. 

ഈ വര്‍ഷം മുതല്‍ മൂന്ന് പേപ്പറിന് പകരം പേപ്പര്‍-1,2 എന്നിങ്ങനെ രണ്ട് പരീക്ഷകളാണ് ഉണ്ടാവുക. 

പേപ്പര്‍-1 : 50 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഇതിലുണ്ടാവുക.നൂറ് മാര്‍ക്കാണ് പരീക്ഷയ്ക്ക് ആകെ ലഭിക്കുക. ഉദ്യോഗാര്‍ത്ഥിയുടെ അധ്യാപന-റിസര്‍ച്ച് കഴിവുകള്‍ അളക്കുന്നതാവും പേപ്പര്‍ ഒന്നിലെ ചോദ്യങ്ങള്‍.

പേപ്പര്‍-2 : രണ്ട് മാര്‍ക്ക് വീതമുള്ള 100 ചോദ്യങ്ങളാണ് പേപ്പര്‍ രണ്ടിലുള്ളത്. തിരഞ്ഞെടുത്ത വിഷയം അനുസരിച്ച് ഇതില്‍ ഉത്തരം നല്‍കാവുന്നതാണ്. നെഗറ്റീവ് മാര്‍ക്ക് ഇല്ല. 

ജനറല്‍ വിഭാഗത്തില്‍ പെടുന്നവര്‍ പരീക്ഷാ ഫീസായി 1000 രൂപ അടയ്ക്കണം. ഒബിസി വിഭാഗത്തിന് 500 ഉം എസ്ടി/ എസ്ടി/ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ 250 രൂപ വീതവുമാണ് പരീക്ഷാ ഫീസായി അടയ്‌ക്കേണ്ടത്.

ബിരുദാനന്തര ബിരുദതലത്തില്‍ 55 ശതമാനമെങ്കിലും മാര്‍ക്കുള്ളവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും നെറ്റ് പരീക്ഷയ്ക്കായി അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള ഒബിസി, എസ്ടി, എസ്ടി, ട്രാന്‍സ്‌ജെന്‍ഡര്‍, ശാരീരിക ബുദ്ധിമുട്ടുകളുള്ളവര്‍ എന്നിവര്‍ക്ക് വയസ്സിളവ് അനുവദിച്ചിട്ടുണ്ട്.

രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും നെറ്റ് പരീക്ഷയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനായി അനുവദിച്ചിരുന്ന പ്രായപരിധി 28 ല്‍ നിന്ന് 30 ആയി ഉയര്‍ത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com