സ്റ്റാലിന്റെ കാലില്‍ പിടിക്കരുത്, ഹാരങ്ങള്‍ അര്‍പ്പിക്കരുത്;  'വണക്കം' തന്നെ ധാരാളം: പാര്‍ട്ടി അണികള്‍ക്ക് ഡിഎംകെ നിര്‍ദേശം

തിയ പാര്‍ട്ടി തലവന്‍ എം.കെ സ്റ്റാലിന്റെ പാദങ്ങള്‍ തൊട്ട് നമസ്‌കരിക്കരുതെന്നും ഹാരങ്ങള്‍ അര്‍പ്പിക്കരുതെമന്നും പാര്‍ട്ടി അണികള്‍ക്ക് ഡിഎംകെയുടെ നിര്‍ദേശം
സ്റ്റാലിന്റെ കാലില്‍ പിടിക്കരുത്, ഹാരങ്ങള്‍ അര്‍പ്പിക്കരുത്;  'വണക്കം' തന്നെ ധാരാളം: പാര്‍ട്ടി അണികള്‍ക്ക് ഡിഎംകെ നിര്‍ദേശം

ചെന്നൈ: പുതിയ പാര്‍ട്ടി തലവന്‍ എം.കെ സ്റ്റാലിന്റെ പാദങ്ങള്‍ തൊട്ട് നമസ്‌കരിക്കരുതെന്നും ഹാരങ്ങള്‍ അര്‍പ്പിക്കരുതെമന്നും പാര്‍ട്ടി അണികള്‍ക്ക് ഡിഎംകെയുടെ നിര്‍ദേശം. പാദവന്ദനത്തിന് പകരം 'വണക്കം' പറഞ്ഞാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സ്വാഭിമാനത്തിന് എതിരാണ് പാദവന്ദനം എന്ന് കാട്ടിയാണ് ഡിഎംകെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. സ്റ്റാലിന്‍ മേധാവിയായി സ്ഥാനമേറ്റ ശേഷം തുടര്‍ന്നുവന്ന പല രീതികളും ഡിഎംകെയില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. 

കാലുകള്‍ തൊടുന്നതിന്റെ അടിമത്തം ഉപേക്ഷിച്ചുകൊണ്ട് നല്ലൊരു രാഷ്ട്രീയ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധയും പരിചരണവും നല്‍കാമെമന്ന് ഡിഎംകെ പ്രസ്താവനയില്‍ പറയുന്നു.ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റായി സ്ഥാനമേറ്റ നാള്‍മുതല്‍ പാര്‍ട്ടി അണികള്‍ തന്റെ പാദം തൊട്ട് നമസ്‌കരിക്കരുത് എന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. കരുണാനിധിയുടെ മരണശേഷം പാര്‍ട്ടി പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ അണികള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിക്കുകയും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 

ഇത്തരത്തിലുള്ള നടപടികള്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയും എന്നാണ് സ്റ്റാലിന്റെ നിലപാട്. സ്റ്റാലിനും മുതിര്‍ന്ന നേതാക്കള്‍ക്കും ഉപഹാരങ്ങളും ഷോളുകളും നല്‍കുന്നതിന് പകരം തമിഴ്‌നാട്ടിലെ ലൈബ്രറികളിലേക്ക് ഉപകാരപ്രദമാകുന്ന പുസ്തകകങ്ങള്‍ നല്‍കാനും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. അതുപോലെ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി, ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന തരത്തില്‍ പാര്‍ട്ടി ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശമുണ്ട്.  

ഭരണപാര്‍ട്ടിയായ എഐഎഡിഎംകെ നാളുകളായി തുടര്‍ന്നുവന്ന കീഴ്‌വഴക്കമായിരുന്നു നേതാക്കളുടെ പാദങ്ങള്‍ തൊട്ട് നമസ്‌കരിക്കല്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത ഈ പതിവ് തുടര്‍ന്നതിന് എതിരെ വ്യാപക പരിഹാസങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ജയലളിത അടിമത്തം വളര്‍ത്തുന്നുവെന്നായിരുന്നു വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com