പൊലീസ് നായയെ ഭയന്നു; കളളന്മാര്‍ 16  ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തിരിച്ചേല്‍പ്പിച്ചു

പൊലീസ് നായയെ ഭയന്നാണ് കളളന്മാര്‍ 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തിരിച്ചേല്‍പ്പിച്ചതെന്ന് പൊലീസ്
പൊലീസ് നായയെ ഭയന്നു; കളളന്മാര്‍ 16  ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തിരിച്ചേല്‍പ്പിച്ചു

ചെന്നൈ: മോഷ്ടിച്ച സ്വര്‍ണം കളളന്മാര്‍ ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ചു. പൊലീസ് നായയെ ഭയന്നാണ് കളളന്മാര്‍ 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തിരിച്ചേല്‍പ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ചെന്നൈ പേരാമ്പൂരില്‍ ഒരാഴ്ച മുന്‍പാണ് സംഭവം. ഓഗസ്റ്റ് 26ന് വീട്ടുടമയായ ഇംതിയാസ് അംബൂബക്കര്‍ കുട്ടികളുമായി പുറത്തേയ്ക്ക് ഇറങ്ങിയ സമയത്താണ് മോഷണം നടന്നത്. വീട്ടില്‍ തിരിച്ച് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു.

വീട്ടിലെ വിരലടയാളം പരിശോധിച്ച പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എന്നാല്‍ വീട്ടുടമയായ നാല്‍പ്പതുകാരിയുടെ ബന്ധുക്കളും അയല്‍വാസികളും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായില്ല. ഇതോടെ വീടുമായി അടുപ്പമുളളവരാണ്് ഇതിന് പിന്നില്‍ എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വീട്ടുടമയും കുടുംബക്കാരും കേള്‍ക്കുന്നതരത്തില്‍ പൊലീസ് നായയുടെ സഹായത്തോടെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് സൂചന നല്‍കി. ഇതിന് പിന്നാലെ സ്വര്‍ണം തിരിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച വീടിന്റെ മുന്‍വശം നഷ്ടപ്പെട്ട സ്വര്‍ണം അടങ്ങുന്ന ബാഗ് കണ്ടെത്തുകയായിരുന്നു. പൊലീസ് നായയെ ഉപയോഗിച്ച് പ്രതികളെ ഉടനെ പിടികൂടുമെന്ന തന്ത്രമാണ് വിജയിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com