രാജാവ് തന്ന ആ ആഭരണങ്ങള്‍ എവിടെ? കേന്ദ്രം മറുപടി നല്‍കണം,  തിരുപ്പതിയിലെ സ്വര്‍ണാഭരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം

രാജാവ് തന്ന ആ ആഭരണങ്ങള്‍ എവിടെ? കേന്ദ്രം മറുപടി നല്‍കണം,  തിരുപ്പതിയിലെ സ്വര്‍ണാഭരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം
രാജാവ് തന്ന ആ ആഭരണങ്ങള്‍ എവിടെ? കേന്ദ്രം മറുപടി നല്‍കണം,  തിരുപ്പതിയിലെ സ്വര്‍ണാഭരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: തിരുപ്പതി ക്ഷേത്രത്തിന് പതിനാറാം നൂറ്റാണ്ടില്‍ ദാനം കിട്ടിയ ആഭരണങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍. 16ാം നൂറ്റാണ്ടില്‍ വിജയനഗരം ഭരിച്ചിരുന്ന കൃഷ്ണദേവരായര്‍ ക്ഷേത്രത്തിന് ദാനം നല്‍കിയ ആഭരണങ്ങളെക്കുറിച്ച് അറിയിക്കാനാണ് കമ്മിഷന്‍ ഉത്തരവ്. 

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ,സാംസ്‌കാരിക വകുപ്പ്, ആന്ധ്രപ്രദേശ് സര്‍ക്കാര്‍, ക്ഷേത്ര അധികൃതര്‍ എന്നിവര്‍ക്കാണ് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് ബി.കെ.എസ്.ആര്‍ അയ്യങ്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിവരാവകാശ കമ്മീഷന്റെ നടപടി. ആയിരത്തി അഞ്ഞുറോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തെ വേണ്ട രീതിയില്‍ പരിപാലിക്കുന്നില്ല എന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. 

2011 ലെ പുരാവസ്തു മ്യൂസിയം ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം ക്ഷേത്ര ചുവരുകളില്‍ വിജയനഗര രാജാവ് കൃഷ്ണ ദേവരായര്‍ സ്വര്‍ണാഭരണങ്ങള്‍ ദാനം നല്‍കുന്നത് സൂചിപ്പിക്കുന്ന ചിത്രങ്ങളുണ്ട്. എന്നാല്‍ അത്തരത്തില്‍ ഉള്ള ആഭരണങ്ങള്‍ ഒന്നും തന്നെ ഇന്ന് ക്ഷേത്രത്തില്‍ ഇല്ല.

1952 മുതല്‍ അമ്പലത്തില്‍ സൂക്ഷിക്കുന്ന തിരുവാഭരണം രജിസ്റ്ററിലും ഇതിനെ പറ്റി യാതൊരു വിവരവും ഇല്ല. 1939 ല്‍  ആഭരണ കൈമാറ്റം നടന്നുവെന്ന വിവരം മാത്രമേയുള്ളു. 15ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച വേയി കല്‍മണ്ഡപം 2003 ല്‍ അനാവശ്യമായി ക്ഷേത്രം അധികാരികള്‍ പൊളിച്ചു കളഞ്ഞു എന്ന വാദവും പരാതിയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com