വിജയിച്ചതിന് പിന്നാലെ ഷര്‍ട്ടൂരി ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദപ്രകടനം; വീഡിയോ വൈറല്‍ 

വിജയിച്ചതിന് പിന്നാലെ ഷര്‍ട്ടൂരി ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദപ്രകടനം; വീഡിയോ വൈറല്‍ 
വിജയിച്ചതിന് പിന്നാലെ ഷര്‍ട്ടൂരി ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദപ്രകടനം; വീഡിയോ വൈറല്‍ 

ബംഗളൂരു: കര്‍ണാടകയില നഗര തദ്ദേശ സ്ഥാപനങ്ങളില്‍  തെരഞ്ഞടുപ്പ് ഫലം പുരോഗമിക്കുന്നു. കോണ്‍ഗ്രസിനാണ് നേരിയ മുന്‍തൂക്കമെങ്കിലും ബിജെപിയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാഗല്‍കോട്ട മുന്‍സിപ്പില്‍ കൗണ്‍സിലില്‍ ബിജെപിക്കാണ് മുന്‍തൂക്കം. 19ാം വാര്‍ഡിലെ വിജയം അറിഞ്ഞതിന് പിന്നാലെ ഷര്‍ട്ടൂരിയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയം ആഘോഷിച്ചത്.

വീരപ്പ സിരഗണ്ണവരാണ് 19ാം വാര്‍ഡില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നഗരപ്രദേശങ്ങളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 31 സീറ്റിലും കോണ്‍ഗ്രസ് 20 സീറ്റിലും ജെഡിഎസ് 19 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് ഈ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്കാണു മല്‍സരമെങ്കിലും തൂക്കുസഭ വരുന്ന സ്ഥലങ്ങളില്‍ ഒരുമിച്ചു ഭരണം പിടിക്കാനാണു തീരുമാനം. ഫലം അറിവായ ഒട്ടേറെ സ്ഥലങ്ങളില്‍ തൂക്കുസഭയ്ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടെയെല്ലാം കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഭരിക്കാനാണു സാധ്യത.

8,340 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായത്. കോണ്‍ഗ്രസിനായി 2,306 സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയപ്പോള്‍ ബിജെപി 2,203 പേരെയാണ് കളത്തിലിറക്കിയത്. 1,397 പേരാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത്. 2013ലെ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് 1,960 സീറ്റുകളില്‍ വിജയിച്ചിരുന്നു. അന്ന് ജെഡിഎസ് - ബിജെപി സഖ്യം 905 സീറ്റുകളില്‍ വിജയം നേടിയിരുന്നു. സ്വതന്ത്രരായി മത്സരിച്ച 1,206 പേര്‍ വിജയം നേടിയിരുന്നു.ഇന്ന് രാത്ര
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com