മോദി വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ഗവേഷകവിദ്യാര്‍ത്ഥിനിക്ക് ജാമ്യം

കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ഗവേഷക വിദ്യാര്‍ത്ഥി സോഫിയ ലോയിസിന് ജാമ്യം
മോദി വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ഗവേഷകവിദ്യാര്‍ത്ഥിനിക്ക് ജാമ്യം

ചെന്നൈ: കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ഗവേഷക വിദ്യാര്‍ത്ഥി സോഫിയ ലോയിസിന് ജാമ്യം. തൂത്തുക്കുടി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. 

ഇന്നലെ തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ കേള്‍ക്കെ, ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെ എന്നു മുദ്രാവാക്യം വിളിച്ചതിനാണു യുവ എഴുത്തുകാരിയും ഗവേഷണ വിദ്യാര്‍ഥിനിയുമായ ലോയിസ് സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോയിസിനെതിരെ കലാപത്തിനു പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നു.

ബി.ജെ.പിയുടെ ഫാസിസ ഭരണം അവസാനിക്കട്ടെ എന്ന ഹാഷ് ടാഗിൽ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെപി വിരുദ്ധ മുദ്രാവാക്യം ട്വിറ്റർ ട്രൻഡിങ്ങിൽ ഒന്നാമത് എത്തി. മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കും. മകളോട് തമിഴസൈ സൗന്ദർരാജൻ അടക്കുള്ള ബി.ജെ.പി നേതാക്കൾ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ലോയിസ് സോഫിയയുടെ പിതാവ് പൊലീസിൽ പരാതി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com