കോടതിക്കെതിരെ തെറിവിളി: ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയ്‌ക്കെതിരെ കേസ്; കോടതിയില്‍ നേരിട്ടു ഹാജരാവണം

കോടതിക്കെതിരെ തെറിവിളി: ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയ്‌ക്കെതിരെ കേസ്; കോടതിയില്‍ നേരിട്ടു ഹാജരാവണം

കോടതിക്കെതിരെ തെറിവിളി: ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയ്‌ക്കെതിരെ കേസ്; കോടതിയില്‍ നേരിട്ടു ഹാജരാവണം

ചെന്നൈ: കോടതിക്കെതിരെ അസഭ്യ പ്രയോഗം നടത്തിയ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി കേസെടുത്തു. നലാഴ്ചയ്ക്കകം രാജ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് എച്ച് രാജ പൊലീസിനും ഹൈക്കോടതിക്കുമെതിരേ അസഭ്യവര്‍ഷം നടത്തിയത്. പുതുക്കോട്ടയില്‍ ഘോഷയാത്ര വഴി മാറ്റിവിടാന്‍ പൊലീസ് ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു രാജയുടെ രോഷപ്രകടനം.

ഗണേശോത്സവ ഘോഷയാത്രകള്‍ നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം ചൂണ്ടിക്കാട്ടിയപ്പോഴാണ് ബിജെപി നേതാവ് കോടതിക്കെതിരെ തിരിഞ്ഞത്. കോടതി മണ്ണാങ്കട്ടയാണെന്ന് പറഞ്ഞ രാജ അസഭ്യ പ്രയോഗവും നടത്തിയിരുന്നു. 

കഴിഞ്ഞദിവസം തിരുനല്‍വേലിയില്‍ ഗണേശവിഗ്രഹ ഘോഷയാത്രയ്ക്കിടെ ഹിന്ദുമുസ്‌ലിം സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ചെങ്കോട്ട അടക്കമുള്ളയിടങ്ങളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷസാധ്യതയുള്ള സ്ഥലത്തുകൂടി ഘോഷയാത്ര കടന്നുപോകുന്നത് മാറ്റണമെന്ന് പൊലീസ് നിര്‍ദേശിച്ചതാണ് രാജയെ ചൊടിപ്പിച്ചത്. മറ്റ് മതത്തില്‍പ്പെട്ടവരില്‍ നിന്ന് കൈക്കൂലിവാങ്ങി പൊലീസ് ഹിന്ദുക്കള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്നും രാജ ആരോപിച്ചു.

കോടതിയെയും പൊലീസിനെയും രാജ അധിക്ഷേപിക്കുന്ന വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ. രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com