മോദിയുടെ പിറന്നാള്‍ ആഘോഷത്തിന് 568 കിലോ ഭാരമുള്ള ലഡു

 568 കിലോ ഭാരമുള്ള ലഡു മുറിച്ച് മോദിയുടെ അറുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ചു
മോദിയുടെ പിറന്നാള്‍ ആഘോഷത്തിന് 568 കിലോ ഭാരമുള്ള ലഡു

ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷത്തിനിടെ ലഡു വിതരണമെന്നത് സര്‍വസാധാരണമാണ്. എന്നാല്‍ ഈ ലഡു അത്ര ചെറുതല്ല. പ്രധാനമന്ത്രി നരേന്ദ്ര
മോദിയുടെ അറുപത്തിയെട്ടാം പിറന്നാള്‍ ദിനത്തിലാണ് 568 കിലോ ഭാരമുളള ലഡു നിര്‍മ്മിച്ച് ആരാധകര്‍ രംഗത്തെത്തിയത്. 

സുലഭ് ഇന്റര്‍നാഷണല്‍ സൊസൈറ്റിയാണ് മോദിയുടെ ജന്മദിനത്തില്‍ ഇത്ര വലിയ കേക്ക് നിര്‍മ്മിച്ചത്. സ്വച്ഛതാ ദിവസമായിട്ടാണ് അവര്‍ മോദിയുടെ ജന്മദിനം ആഘോഷിച്ചത്.ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ് വി, പ്രകാശ് ജാവേദ്കറും പങ്കെടുത്തു. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കഴിഞ്ഞ നാലുവര്‍ഷമായി പൊതുശുചിത്വ നിലവാരത്തില്‍ രാജ്യം ഏറെ മുന്നേറിയെന്ന് ജാവേദ്കര്‍ പറഞ്ഞു. 450 വില്ലേജുകളിലായി മോദി സര്‍ക്കാര്‍ 9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.

തന്റെ പിറന്നാള്‍ ദിനത്തില്‍ വാരാണസിയിലെ കുട്ടികള്‍ക്കൊപ്പമാണ് മോദിയുടെ ആഘോഷം. വാരാണസിയിലെത്തിയ അദ്ദേഹം ഒരുദിവസം നരൗറില്‍ തങ്ങുന്ന മോദി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അതിഥി മന്ദിരത്തിലാകും രാത്രി കഴിച്ചുകൂട്ടുക. ഇവിടെവെച്ച് ചേരിപ്രദേശങ്ങളില്‍ നിന്നുള്ള 70 കുട്ടികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പിറന്നാള്‍ കേക്ക് മുറിക്കും. മോദിയുടെ പ്രായത്തെ സൂചിപ്പിക്കുന്ന 68 കിലോ ഭാരമുള്ള കേക്കാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com