16 കാരിയെ സഹപാഠികള്‍ കൂട്ട ബലാല്‍സംഗം ചെയ്തു ; ഗര്‍ഭം അലസിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍, 9 പേര്‍ അറസ്റ്റില്‍

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാലുപേരാണ് സഹപാഠിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയത്
16 കാരിയെ സഹപാഠികള്‍ കൂട്ട ബലാല്‍സംഗം ചെയ്തു ; ഗര്‍ഭം അലസിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍, 9 പേര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍ : പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ട ബലാല്‍സംഗം ചെയ്തു. ഡെറാഡൂണിലെ ബോര്‍ഡിംഗ് സ്‌കൂളിലാണ് സംഭവം. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍, സംഭവം ഒതുക്കിതീര്‍ക്കാനും, ഗര്‍ഭം അലസിപ്പിക്കാനും ശ്രമിച്ചു. കേസില്‍ നാലു വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും അടക്കം ഒമ്പതുപേര്‍ അറസ്റ്റിലായി. 

ഓഗസ്റ്റ് ആദ്യവാരമാണ്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാലുപേര്‍ സഹപാഠിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് കുട്ടി, ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സഹോദരിയോട് അക്കാര്യം പറയുന്നതെന്ന് ഡെറാഢൂണ്‍ പൊലീസ് എസ്എസ്പി നിവേദിത കുക്രേട്ടി പറഞ്ഞു. താന്‍ ഒരു മാസം ഗര്‍ഭിണി ആണെന്നും പെണ്‍കുട്ടി സഹോദരിയെ അറിയിച്ചു. 

ഉടന്‍ തന്നെസഹോദരി, പെണ്‍കുട്ടിയെയും കൂട്ടി സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ വിവരം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാനും, പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാനുമായിരുന്നു സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്. ഗര്‍ഭം അലസുന്നതിന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ മരുന്ന് കലര്‍ത്തിയ വെള്ളം പെണ്‍കുട്ടിയെ കുടിപ്പിച്ചു. പിന്നീട് ഒരു നഴ്‌സിംഗ് ഹോമില്‍ കുട്ടിയെ കൊണ്ടുപോകുകയും ചെയ്തുവെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. 

വിവരം അറിഞ്ഞ ഉത്തരാഖണ്ഡ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ഗേി പെണ്‍കുട്ടിയെ സന്ദര്‍ശിക്കുകയും, കേസെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കേസില്‍ നാലു വിദ്യാര്‍ത്ഥികളെയും, അഞ്ച് സ്‌കൂള്‍ അധികൃതരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ കൂട്ടിനിന്നു എന്ന കുറ്റം ചുമത്തിയാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com