ചില്‍ക്കാ തടാകത്തിന് മുകളിലൂടെ പറന്നു ; മുന്‍ പാര്‍ലമെന്റംഗത്തിന്റെ ഹെലികോപ്ടര്‍ പൊലീസ് പിടിച്ചെടുത്തു

അതേസമയം വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ച് പാണ്ഡേയുടെ വാദത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുമെന്ന് പുരി പൊലീസ് വ്യക്തമാക്കി. 
ചില്‍ക്കാ തടാകത്തിന് മുകളിലൂടെ പറന്നു ; മുന്‍ പാര്‍ലമെന്റംഗത്തിന്റെ ഹെലികോപ്ടര്‍ പൊലീസ് പിടിച്ചെടുത്തു

ഭൂവനേശ്വര്‍ : പരിസ്ഥിതി ലോല മേഖലയും അതീവ സുരക്ഷാ പ്രദേശവുമായ ചില്‍ക്ക തടാകത്തിന് മുകളിലൂടെ അപകടകരമായി ഹെലികോപ്ടര്‍
പറത്തിയതിന് മുന്‍ പാര്‍ലമെന്റ് അംഗം ബൈജയന്ത്  ജയ് പാണ്ഡേയുടെ സ്വകാര്യ ഹെലികോപ്ടര്‍ പൊലീസ് പിടിച്ചെടുത്തു. അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കടന്നതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. ജയ് പാണ്ഡെയുടെ അച്ഛന്‍ സ്ഥാപിച്ച ഐഎംഎഫ്എയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണ്‌ പുരി പൊലീസ് പിടിച്ചെടുത്തത്. 

ചില്‍ക്കാ തടാകത്തിന് മുകളിലൂടെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു പാണ്ഡെയുടെ ഹെലികോപ്ടര്‍ പറത്തലെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫഐ ആറിലുള്ളത്.ചില്‍ക്കാ തടാകത്തിലെ സംരക്ഷിത മേഖലയില്‍ വളരെ താഴ്ന്ന് വെള്ള നിറത്തിലുള്ള ഹെലികോപ്ടര്‍ സാവധാനത്തില്‍ പറക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.  താഴ്ന്ന് പറക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വിനോദ സഞ്ചാരികളും പരിഭ്രാന്തിയിലായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് 1.26 ന് ഭുവനേശ്വറില്‍ ഹെലികോപ്ടര്‍ ഇറക്കിയതായാണ്‌ എയര്‍പോര്‍ട്ടിലെ റെക്കോര്‍ഡിലുള്ളത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ ജയ് പാണ്ഡേ നിഷേധിച്ചു. രാവിലെ 8.45 നാണ് രാജ്ഹന്‍സ്- പുരി- കൊണാര്‍ക്ക് വഴി കോപ്ടര്‍ പറത്തിയ ശേഷം 10.28 ന് കേന്ദ്രപാഡയില്‍  ഇറക്കിയിരുന്നുവെന്നും അവിടുന്ന് ഉച്ചയ്ക്ക് 12.50 ന് എടുത്ത കോപ്ടര്‍ ഭുവനേശ്വറില്‍ 1.30 ന് തിരിച്ചിറക്കിയെന്നുമാണ് പാണ്ഡേ ട്വീറ്റില്‍ പറയുന്നത്. വിവാദങ്ങളിലേക്ക് തന്നെ സര്‍ക്കാര്‍ വലിച്ചിഴയ്ക്കുകയാണ് എന്നും പാണ്ഡേ ആരോപിച്ചു.


അതേസമയം കോപ്ടറിലെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ച് പാണ്ഡേയുടെ വാദത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുമെന്ന് പുരി പൊലീസ് വ്യക്തമാക്കി. 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാണ്ഡെയെ ബിജു ജനതാദളില്‍ നിന്നും കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഇയാള്‍ പാര്‍ട്ടി വിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com