രാജ്യസുരക്ഷയിലും രാജ്യതാല്‍പര്യത്തിലും  കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ച വരുത്തി: എകെ ആന്റണി

യുപിഎ സര്‍ക്കാര്‍ കാലത്തെക്കാള്‍ വില കുറച്ചാണ് വാങ്ങുന്നതെങ്കില്‍ യുദ്ധ വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്ന് 36 ആയി കുറച്ചതെന്തു കൊണ്ടാണെന്നും ആന്റണി ചോദിച്ചു.
രാജ്യസുരക്ഷയിലും രാജ്യതാല്‍പര്യത്തിലും  കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ച വരുത്തി: എകെ ആന്റണി

ഡെല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. ചിലത് മറക്കാനുള്ളതു കൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാര്‍ കാലത്തെക്കാള്‍ വില കുറച്ചാണ് വാങ്ങുന്നതെങ്കില്‍ യുദ്ധ വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്ന് 36 ആയി കുറച്ചതെന്തു കൊണ്ടാണെന്നും ആന്റണി ചോദിച്ചു.

റഫാല്‍ ഇടപാടില്‍ രാജ്യസുരക്ഷയിലും രാജ്യതാല്‍പര്യത്തിലും  കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്‌തെന്നും ആന്റണി ആരോപിച്ചു. ബിജെപിക്ക് ഭൂരിപക്ഷുള്ള ജെപിസി യുപിഎ കാലത്തെ ഫയലുകളും ബിജെപി കാലത്തെ ഫയലുകളും പരിശോധിക്കട്ടെ. ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നിര്‍ദേശത്തെ ഭയക്കുന്നതിനര്‍ഥം അവര്‍ക്ക് ചിലത് ഒളിക്കാനുണ്ടെന്നാണെന്നും ആന്റണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com