ആശുപത്രിയിലിരുന്നു പരീക്കര്‍ ആളുകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്

ഗോവ മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ആശുപത്രിയിലിരുന്നു പരീക്കര്‍ ആളുകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്

പനാജി: ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതായി കോണ്‍ഗ്രസിന്റെ ആരോപണം. ഗോവ, മുംബൈ, ന്യൂയോര്‍ക്ക് എന്നിവടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയാണ് പരീക്കര്‍. 

ഗോവ മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 'അദ്ദേഹം ഇപ്പോള്‍ ആശുപത്രിയിലായിരിക്കാം, അതെ. താങ്കള്‍ (പരീക്കര്‍) സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. പക്ഷേ ആശുപത്രിയില്‍ കഴിയുമ്പോഴും താങ്കള്‍ ഫോണില്‍ വിളിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് എനിക്ക് ലഭിച്ച വിവരം.' ഗോവയിലെ കോണ്‍ഗ്രസ് നിരീക്ഷകന്‍ എ ചെല്ലകുമാര്‍ പറഞ്ഞു. 

ഭരണകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായിയെ വിളിച്ച് പരീക്കര്‍ ഭരണസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആരോപണം. 1.44 ലക്ഷം കോടി രൂപയുടെ ഖനന അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തന്റെ സ്വത്തുവകകള്‍ ഉപേക്ഷിക്കാന്‍ മനോഹര്‍ പരീക്കര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com