നമ്മള്‍ അനുഭവിച്ച വേദന അവരും അറിയണം; പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇതാണ് അനിയോജ്യമായ സമയം: കരസേനാ മേധാവി

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ കാണിക്കുന്ന ക്രൂര നടപടികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്
നമ്മള്‍ അനുഭവിച്ച വേദന അവരും അറിയണം; പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇതാണ് അനിയോജ്യമായ സമയം: കരസേനാ മേധാവി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ കാണിക്കുന്ന ക്രൂര നടപടികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കണം. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഏറ്റവും ശക്തമായ സമയം ഇതാണ്. അവര്‍ ചെയ്തതുപോലെ പ്രാകൃതവും പൈശാചികവുമായി മറുപടി നല്‍കണമെന്നല്ല പറയുന്നത്. പക്ഷേ, മറുപക്ഷത്തിനും നാം അനുഭവിച്ച വേദന അതേ തീവ്രതയില്‍ അനുഭവപ്പെടണം-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

തീവ്രവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കരസേന മേധാവിയും ആവര്‍ത്തിച്ചു. സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തോട്  ധിക്കാരപരവും നിഷേധാത്മകവുമായ പ്രതികരണം ഇന്ത്യ സ്വീകരിച്ചതില്‍ നിരാശയുണ്ടെന്ന പാകിസ്ഥാന്‍ പ്രധാമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് കരസേന മേധാവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കശ്മീരില്‍ പാകിസ്ഥാന്‍ സൈന്യം ബിഎസ്എഫ് ജവാന്റെ തലവെട്ടി മാറ്റി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com