മെഴുകുതിരി വെട്ടത്തില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍; സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

തുടര്‍ച്ചയായ വൈദ്യുതി തടസം കാരണം മെഴുകുതിരി വെളിച്ചത്തില്‍ രോഗികളെ ചികില്‍ക്കേണ്ട ഗതികേടില്‍ ഡോക്ടര്‍മാര്‍
മെഴുകുതിരി വെട്ടത്തില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍; സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

മയൂര്‍ഭാഞ്ജ്: തുടര്‍ച്ചയായ വൈദ്യുതി തടസം കാരണം മെഴുകുതിരി വെളിച്ചത്തില്‍ രോഗികളെ ചികില്‍ക്കേണ്ട ഗതികേടില്‍ ഡോക്ടര്‍മാര്‍. ഒഡിഷയിലെ മയൂര്‍ഭാഞ്ജിലെ പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളജിലാണ് ഈ ഗഗികേട്. ആശുപത്രിയുടെ അവസ്ഥെയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മെഴുകുതിരി വെളിച്ചത്തിലും മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളുടേയും പ്രകാശത്തിലാണ് കുറച്ച് നാളുകളായി ആശുപത്രിയില്‍ ചികിത്സ നടക്കുന്നത്.

ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ഇത്തരത്തില്‍ ചികില്‍സിക്കേണ്ടി വരുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് റിപ്പോര്‍ട്ട്.  നിരവധി രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ചികില്‍സ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദിവസേന 180-200 വരെ രോഗികള്‍ ഈ ആശുപത്രിയില്‍ എത്താറുണ്ട്. പ്രദേശത്ത് വൈദ്യുതിയുടെ ലഭ്യത വളരെ രൂക്ഷമാണ്. വൈദ്യുതി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് രോഗികളെ ചികിത്സിച്ചേ മതിയാകൂവെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍ ധകീന രഞ്ജന്‍ തുഡു വിശദമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com