ചോദ്യപേപ്പര്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം; സിബിഎസ്ഇ കണക്ക് പരീക്ഷയ്ക്ക് രണ്ട് തരം ചോദ്യപേപ്പര്‍ 

ഇരു ചോദ്യപേപ്പറും ഒരേ സിലബസ്സിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. ഉപരിപഠനത്തിന് കണക്കും അനുബന്ധ വിഷയങ്ങളും താത്പര്യമില്ലാത്തവര്‍ക്ക് താരതമ്യേന എളപ്പമുള്ള ചോദ്യപേപ്പര്‍ തിരഞ്ഞെടുക്കാം 
ചോദ്യപേപ്പര്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം; സിബിഎസ്ഇ കണക്ക് പരീക്ഷയ്ക്ക് രണ്ട് തരം ചോദ്യപേപ്പര്‍ 

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ്സില്‍ കണക്ക് പരീക്ഷയ്ക്ക് ഏത് ചോദ്യപേപ്പര്‍ വേണമെന്ന് ഇനി വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം. രണ്ട് വിഭാഗങ്ങളായി ചോദ്യപേപ്പര്‍ തയ്യാറാക്കുമെന്നും ഇതില്‍ നിന്ന് ഏത് വേണമെന്നത് കുട്ടികള്‍ക്ക് തീരുമാനിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2019മുതല്‍ പുതിയ മാറ്റം നിലവില്‍ വരും.

നിലവിലുള്ള ചോദ്യപേപ്പറിന് പുറമേ സ്റ്റാന്‍ഡേര്‍ഡ്-ലെവല്‍ എന്ന മറ്റൊരു സെറ്റ് ചോദ്യപേപ്പറാണ് പുതുതായി അവതരിപ്പിക്കുന്നത്. പരീക്ഷയ്ക്കായുള്ള ഫോമുകള്‍ പൂരിപ്പിക്കുമ്പോള്‍ ഇതില്‍ ഏത് ചോദ്യപേപ്പര്‍ വേണമെന്ന് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കണം. ഇരു ചോദ്യപേപ്പറും ഒരേ സിലബസ്സിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. എന്നാല്‍ ഉപരിപഠനത്തിന് കണക്കും അനുബന്ധ വിഷയങ്ങളും തിരഞ്ഞെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് താരതമ്യേന എളപ്പമുള്ള ചോദ്യപേപ്പര്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 

നിലവില്‍ പത്താം ക്ലാസ് പരീക്ഷകള്‍ക്കായിരിക്കും ഈ പുതിയ രീതി പരീക്ഷിക്കുകയെന്നും വിജയകരമെന്ന് തോന്നിയാല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തിലൊരു അവസരം നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉയര്‍ന്ന നിലവാരത്തില്‍ ചിട്ടപ്പെടുത്തുന്ന ചോദ്യപേപ്പറില്‍ അപ്ലൈഡ് മാത്തമാറ്റിക്‌സുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും കൂടുതല്‍ ഉള്‍പ്പെടുത്തുക. ഉയര്‍ന്ന ചിന്താശേഷി ആവശ്യപ്പെടുന്ന ചോദ്യങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com