നരേന്ദ്ര മോദിക്ക് പരമോന്നത യുഎന്‍ പരിസ്ഥിതി പുരസ്‌കാരം

നരേന്ദ്ര മോദിക്ക് പരമോന്നത യുഎന്‍ പരിസ്ഥിതി പുരസ്‌കാരം
നരേന്ദ്ര മോദിക്ക് പരമോന്നത യുഎന്‍ പരിസ്ഥിതി പുരസ്‌കാരം

യുഎന്‍: ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യുഎന്നിന്റെ പരമോന്നത ബഹുമതിയായ ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത് അവാര്‍ഡിനാണ് മോദിയെ തെരഞ്ഞെടുത്തത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും പുരസ്‌കാരമുണ്ട്. 

പാരിസ്ഥിതിക രംഗത്ത് സമഗ്രമാറ്റത്തിന് ശ്രമിക്കുന്ന ലോകത്തെ ആറ് പ്രമുഖര്‍ക്കാണ് യുഎന്നിന്റെ പരമോന്നത ബഹുമതിയായ ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത് അവാര്‍ഡ് സമ്മാനിച്ചിരിക്കുന്നത്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു നേതൃത്വം നല്‍കിയതിനും 2022ഓടെ ഇന്ത്യയില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന ഉറപ്പിന്റെയും പേരിലാണ് അവാര്‍ഡ്. 

വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജ ഉപഭോഗത്തിലെ നിര്‍ണായകപ്രവര്‍ത്തനങ്ങള്‍ക്കാണ് കൊച്ചി വിമാനത്താവളത്തിന് അവാര്‍ഡ്.
 
രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നരേന്ദ്രമോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്ക്രോയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com