വ്യോമസേന ഉപമേധാവി എയർ മാർഷൽ ഡിയോയ്ക്ക് വെടിയേറ്റു

സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു
വ്യോമസേന ഉപമേധാവി എയർ മാർഷൽ ഡിയോയ്ക്ക് വെടിയേറ്റു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ ഷിരീഷ് ബാബൻ ഡിയോയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടയിലാണ് ഡിയോയ്ക്ക് വെടിയേറ്റത്. 

ഡൽഹിയിലെ ആർ.ആർ. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഡിയോയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഴിഞ്ഞ ജൂലായിൽ എയർമാർഷൽ ബി.എസ്. ധനോവയ്ക്ക് വ്യോമസേന മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചതിനു പിന്നാലെയാണ് ഡിയോ വ്യോമസേന ഉപമേധാവിയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com