പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമ്പതുലക്ഷം ആളുകളെ കൂട്ടത്തോടെ കൊല്ലാന്‍ ശേഷിയുള്ള രാസവസ്തു ഇന്‍ഡോറില്‍ പിടികൂടി; പിന്നില്‍ മെക്‌സിക്കന്‍ മാഫിയയെന്ന് സംശയം

50ലക്ഷം ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ശക്തിയുള്ള രാസപദാര്‍ത്ഥം അധികൃതര്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: 50ലക്ഷം ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ശക്തിയുള്ള രാസപദാര്‍ത്ഥം അധികൃതര്‍ പിടിച്ചെടുത്തു. മാരക ലഹരിമരുന്നായ ഫെന്റാനൈലാണ് ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ഒരാഴ്ച മുമ്പാണ് രാസവസ്തു പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഫെന്റാനൈല്‍ പിടികൂടുന്നത്. 

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് ഫെന്റാനൈല്‍ ആണെന്ന് സ്ഥിരീകരിച്ചത്. ഒമ്പത് കിലോയോളം വരുന്ന ഫെന്റാനൈല്‍ ആണ് കണ്ടെത്തിയത്. രാസവസ്തു പിടിച്ചെടുത്ത ലേേബാറട്ടറി, പ്രദേശത്തെ ഒരു വ്യവസായിയും കെമിക്കിസ്റ്റും ചേര്‍ന്നാണ് നടത്തിവരുന്നത്. 

ലഹരിമരുന്നുകളായ ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും അധിക വീര്യമുള്ളതാണ് ഫെന്റാനൈല്‍. ഇതിന്റെ പൊടു വളരെ കുറഞ്ഞയളവില്‍ ശ്വസിച്ചാല്‍ പോലും ജീവന് ഭീഷണിയാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇത് പകൃതിദത്തമായ ലഹരിമരുന്നല്ല. ഇത് വളരെവേഗം വായുവില്‍ പരക്കും. ത്വക്കില്‍കൂടി ആഗീരണം ചെയ്യപ്പെടും. ഇത്തരത്തില്‍ രണ്ട് മില്ലീഗ്രാമോളം ഫെന്റാനൈല്‍ ഉള്ളിലെത്തിയാല്‍ മരണം ഉറപ്പാണ്. 

പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞര്‍ക്ക് അതീവ സുരക്ഷാസംവിധാനങ്ങളുള്ള ലബോറട്ടറികളില്‍ മാത്രമേ ഈ രാസവസ്തു നിര്‍മ്മിക്കാന്‍ സാധിക്കു. േേവാദന സംഹാരികളായുംഅനസ്‌തേഷ്യ നടത്തുന്നതിനും നിയന്ത്രിത അളവില്‍ ഫെന്റാനൈല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 

പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 110 കോടി വിലമതിക്കുമെന്നാണ് വിവരങ്ങള്‍.അമേരിക്കയില്‍ 2016 മാത്രം ഫെന്റാനൈല്‍ ഉപയോഗം അമിതമായതിനെ തുടര്‍ന്ന് 20,000 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മെക്‌സിക്കന്‍ ലഹരിമരുന്ന് മാഫിയയാണ് ഇന്ത്യയില്‍ ഈ മരുന്ന് നിര്‍മിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com