സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് പിന്നില്‍ സ്റ്റാലിന്‍;നെഹ്‌റുവിന് എല്ലാമറിയാം, ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് പിന്നില്‍ സ്റ്റാലിന്‍;നെഹ്‌റുവിന് എല്ലാമറിയാം, ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് പിന്നില്‍ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന ജോസഫ് സ്റ്റാലിനാണെന്ന് ബിജപി നേതാവ് സുബ്രബ്യമണ്യന്‍ സ്വാമി. എല്ലാവരും വിശ്വസിക്കുന്നത് പോലെ 1945 ലെ വിമാന അപകടത്തിലല്ല അദ്ദേഹം കൊല്ലപ്പെട്ടതെന്നും അത് ഒരു കൊലപാതകമായിരുന്നെന്നും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് സ്റ്റാലിനായിരുന്നുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. രവീന്ദ്ര ശതഭര്‍ഷികി ഭവനില്‍ സംസ്‌കൃതിക് ഗൗരവ് സന്‍ഗസ്ത സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. 

 1945ല്‍ ബോസ് മരണപ്പെട്ടിരുന്നില്ല. ജപ്പാന്റെയും നേഹ്‌റുവിന്റെയും ഗൂഢാലോചനയായിരുന്നു അത്.  സോവിയറ്റ് യൂണിയനില്‍ അഭയം തേടിയ സുഭാഷ് ചന്ദ്രബോസിന് അവര്‍ അഭയം നല്‍കി. പിന്നീട് അവിടെവച്ച് കൊല്ലപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്‌റുവിന് എല്ലാമറിയാമായിരുന്നു-സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. 

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ കാരണമാണ് ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കിയതെന്നും 75 വര്‍ഷം മുന്‍പ് തന്നെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ സിംഗപൂരില്‍ രൂപംകൊണ്ടിരുന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

1948 ല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമെന്റ് അറ്റ് ലീ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെ കൊളോണിയലിസ്റ്റുകളേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യ ആയുധമെടുക്കുമെന്നും അദ്ദേഹം മനസിലാക്കിയിരുന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com