'ഗരീബി ഹഠാവോ' നെഹ്‌റു വിളിച്ച അതേ മുദ്രാവാക്യം പ്രിയങ്കയുടെ മക്കളും വിളിക്കും; പൊള്ളത്തരമെന്ന് ബിജെപി നേതാവ്

ദാരിദ്ര്യം അപ്പാടെ ഇല്ലാതാക്കുമെന്ന,ഇനിയും നടപ്പായിട്ടില്ലാത്ത, 'ഗരീബി ഹഠാവോ' മുദ്രാവാക്യം തന്നെയാകും പ്രിയങ്കയുടെ മക്കളും മുന്നോട്ടുവെക്കുകയെന്ന് ബിജെപി നേതാവ്
'ഗരീബി ഹഠാവോ' നെഹ്‌റു വിളിച്ച അതേ മുദ്രാവാക്യം പ്രിയങ്കയുടെ മക്കളും വിളിക്കും; പൊള്ളത്തരമെന്ന് ബിജെപി നേതാവ്

ലക്‌നൗ: കോണ്‍ഗ്രസിന്റെ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം പൊള്ളത്തരമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ. രാജ്യത്തെ ദാരിദ്ര്യം അപ്പാടെ ഇല്ലാതാക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം നെഹ്രുവിന്റെ കാലത്ത് തുടങ്ങിയതാണ്. അതിന് ശേഷം മകള്‍ ഇന്ദിര ഗാന്ധി അധികാരത്തില്‍ വന്നപ്പോഴും കോണ്‍ഗ്രസ് ഈ മുദ്രാവാക്യം തുടര്‍ന്നു. പിന്നാലെ ഇന്ദിരയുടെ മകന്‍ രാജീവ് ഗാന്ധി അധികാരത്തില്‍ വന്നപ്പോഴും കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തില്‍ മാറ്റമുണ്ടായില്ല. ഇപ്പോള്‍ രാജീവ് ഗാന്ധിയുടെ ഭാര്യയായ സോണിയാ ജിയും, മക്കളായ രാഹുല്‍ ജിയും വദ്രാജിയും പറയുന്നത് ഗരീബി ഹഠാവോ എന്നാണ്. ഇനി പ്രിയങ്കയുടെ മക്കളായ മീരായയും റെയ്ഹാനും വിളിക്കുന്ന മുദ്രാവാക്യം ഇതായിരിക്കുമെന്ന് ദിനേശ് ശര്‍മ്മ പറഞ്ഞു.

ദാരിദ്ര്യം അപ്പാടെ ഇല്ലാതാക്കുമെന്ന,ഇനിയും നടപ്പായിട്ടില്ലാത്ത, 'ഗരീബി ഹഠാവോ' മുദ്രാവാക്യം ഉയര്‍ത്തിയാണ്  പാവപ്പെട്ടവര്‍ക്ക്  മിനിമം വേതനം ഉറപ്പാക്കുമെന്ന  വാഗ്ദാനവുമായി  കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യത്ത് പാവപ്പെട്ടവരായിട്ടുള്ള 5 കോടി കുടുംബങ്ങളിലെ 25 കോടി ആളുകളെ കണ്ടെത്തി മിനിമം വരുമാനം ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തുടര്‍ച്ചയായി നല്‍കിയ വാഗ്ദാനം പഴയനിലയില്‍ തുടരുമെന്നാണ് ബിജെപി നേതാവിന്റെ പരിഹാസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com