അവധി ദിനത്തില്‍ വോട്ടുചെയ്താല്‍ എന്താണ്? ഈസ്റ്റര്‍ വാരത്തിലെ വോട്ടെടുപ്പു മാറ്റണമെന്ന് ആവശ്യപ്പെട്ടവരോട് സുപ്രിം കോടതി

ന്യൂഡല്‍ഹി: അവധി ദിനത്തില്‍ വോട്ടുചെയ്യുന്നതിനു തടസമെന്താണെന്ന് സുപ്രിം കോടതി. വോട്ടിങ് ദിനം മാറ്റണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം നിരസിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ചോദ്യം.

ദുഃഖവെള്ളി, ഈസ്റ്റര്‍ വാരത്തിനിടെ വോട്ടിങ് നടത്തുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ക്രിസ്ത്യന്‍ സംഘടനയാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തെ മദ്രാസ് ഹൈക്കോടതി ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി തള്ളിയിരുന്നു. 

അടിയന്തരമായി കേള്‍ക്കുന്നതിനുള്ള ഒരു പ്രാധാന്യവും ഹര്‍ജിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. അവധി ദിനങ്ങളില്‍ വോട്ടു ചെയ്യുന്നതിനുള്ള തടസം എന്തെന്ന് കോടതി ചോദിച്ചു. വോട്ടു ചെയ്യാന്‍ എത്ര സമയമെടുക്കുമെന്നും കോടതി ആരാഞ്ഞു. 

എങ്ങനെ പ്രാര്‍ഥിക്കണമെന്നോ എങ്ങനെ വോട്ടു ചെയ്യണമെന്നോ ഹര്‍ജിക്കാരെ ഉപദേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com