സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി; മത്സരിക്കാനില്ലെന്ന് സുമിത്രാ മഹാജന്‍

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി -മത്സരിക്കാനില്ലെന്ന് സുമിത്രാ മഹാജന്‍
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി; മത്സരിക്കാനില്ലെന്ന് സുമിത്രാ മഹാജന്‍

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. അടുത്തയാഴ്ച സുമിത്രയ്ക്ക് 76 വയസ്സാകും. 75 വയസ്സുകഴിഞ്ഞവരെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. ഈ സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നാണ് സൂചന.

ഇന്‍ഡോര്‍ മണ്ഡലത്തില്‍ ഇതുവരെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എട്ട് തവണ ഇന്‍ഡോര്‍ മണ്ഡലത്തെ പ്രതിനീധികരിച്ച എംപിയാണ് സുമിത്ര. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ ഒരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രതിഷേധമുണ്ട്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഞാനും കാവല്‍ക്കാരന്‍' പരിപാടിയില്‍ സുമിത്രാ മഹാജന്‍ പങ്കെടുക്കാത്തത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്‍ഡോര്‍3, ഇന്‍ഡോര്‍5 നിയമസഭ മണ്ഡലങ്ങളിലെ എംഎല്‍എമാരും പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു.സുമിത്രാ മഹാജനെ കൂടാതെ മറ്റു ചില മുതിര്‍ന്ന നേതാക്കലും പരിപാടിയില്‍ പങ്കെടുത്തില്ല. മോദിയുടെ ഞാനും കാവല്‍ക്കാരന്‍ ക്യാമ്പയിനോട് എതിര്‍പ്പുള്ള നേതാക്കളാണ് ഇവര്‍. ഇവരിലാരും തന്നെ ട്വിറ്ററില്‍ പേരിനൊ 'ചൗക്കീദാര്‍' എന്ന് ചേര്‍ത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com