പത്ത് മാര്‍ക്ക് അധികം കിട്ടും, മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍

തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളെജാണ് കൗതുകകരമായ നീക്കവുമായി എത്തുന്നത്
പത്ത് മാര്‍ക്ക് അധികം കിട്ടും, മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് പത്ത് മാര്‍ക്ക് അധികം നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളെജാണ് കൗതുകകരമായ നീക്കവുമായി എത്തുന്നത്. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് അവസാന വര്‍ഷ പരീക്ഷയിലാണ് പത്ത് മാര്‍ക്ക് അധികം നല്‍കുക. ഇത് അറിയിച്ച് സ്‌കൂളിന് മുന്നില്‍ ബാനറും സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തോടുള്ള കടമയാണ് വോട്ട് ചെയ്യുക എന്നത്. എല്ലാ മാതാപിതാക്കളോടും വോട്ട് ചെയ്യണം എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും ബാനറില്‍ എഴുതിയിരിക്കുന്നു. 

തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം ഉയര്‍ത്തുന്നതിന്  വേണ്ടി രാജ്യത്തെ പല ഭാഗങ്ങളിലുള്ള സ്‌കൂളുകളും വ്യത്യസ്ത പരിപാടികളുമായി എത്തുന്നുണ്ട്. അതിലൊന്നാണ് വോട്ട് ചെയ്യുവാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുക വഴി ലഭിക്കുന്ന മാര്‍ക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com