മോദി ഭരണത്തിന് തുടര്‍ച്ച; എന്‍ഡിഎ 279 സീറ്റുകള്‍ നേടും; കോണ്‍ഗ്രസ് സഖ്യത്തിന് 149 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വെ

രാജ്യത്ത് മോദി ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് ടൈംസ് നൗ - വിഎംആര്‍ അഭിപ്രായ സര്‍വെ
മോദി ഭരണത്തിന് തുടര്‍ച്ച; എന്‍ഡിഎ 279 സീറ്റുകള്‍ നേടും; കോണ്‍ഗ്രസ് സഖ്യത്തിന് 149 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വെ

ന്യൂഡല്‍ഹി: രാജ്യത്ത് മോദി ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് ടൈംസ് നൗ - വിഎംആര്‍ അഭിപ്രായ സര്‍വെ. ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പില്‍ എന്‍ഡിഎ 279 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പറയുന്നത്. യുപിഎ സഖ്യം 149 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് 115 സീറ്റുകള്‍ കിട്ടുമെന്ന് സര്‍വെ പറയുന്നു. 

മാര്‍ച്ച് 22നും ഏപ്രില്‍ നാലിനുമിടയിലാണ് സര്‍വെ നടത്തിയത്. 960 ഇടങ്ങളിലായി പതിനാലായിരത്തി മൂന്നുറ്റിഒന്ന് വോട്ടര്‍മാരില്‍ നിന്നാണ് അഭിപ്രായ സര്‍വെ നടത്തിയത്. 

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം 39സീറ്റുകളില്‍ 33 സീറ്റുകള്‍ നേടും. എഐഎഡിഎംകെ ബിജെപി സഖ്യം ആറ് സീറ്റുകളില്‍ ഒതുങ്ങുമെന്ന് സര്‍വെ പറയുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് സഖ്യം 17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെഫലം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സഖ്യം 12 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപി  സഖ്യം പതിനാറ് സീറ്റുകള്‍ നേടും. കഴിഞ്ഞ തെരഞ്ഞടുപ്പിനെക്കാള്‍ ഒരു സീറ്റ് കോണ്‍ഗ്രസ് സഖ്യത്തിന് വര്‍ധിക്കും.

ആന്ധ്രയില്‍ വൈഎസ്ആര്‍കോണ്‍ഗ്രസ് 20 സീറ്റുകളില്‍ വിജയം നേടുമ്പോള്‍ ടിഡിപി അഞ്ച് സീറ്റിലൊതുങ്ങും. ബിജെപിക്കും കോണ്‍ഗ്രസിനും സീറ്റുകള്‍ ലഭിക്കില്ല. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബിജെപി രണ്ട് സീറ്റുകള്‍ നേടിയിരുന്നു. തെലങ്കാനയില്‍ തെലങ്കാന രാഷ്ട്രസമിതി 14 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തും. ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല.

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 38 സീറ്റുകളില്‍ വിജയിക്കുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം പത്ത് സീറ്റുകള്‍ നേടും. ഗുജറാത്തില്‍ ബിജെപി സഖ്യം 22 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് നാല് സീറ്റുകളില്‍ വിജയം നേടുമെന്നാണ് സര്‍വെ. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മുഴുവന്‍ സീറ്റുകളും ബിജെപിക്കായിരുന്നു. രാജസ്ഥാനില്‍ ബിജെപി 18 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് ഏഴ് സീറ്റുകളില്‍ വിജയം നേടും. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബിജെപി 25 സീറ്റുകള്‍ നേടിയിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിമുന്നണി അന്‍പത് സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. മഹാസഖ്യം 27 സീറ്റുകള്‍ നേടി ശക്തമായി സാന്നിധ്യം അറിയിക്കും. കോണ്‍ഗ്രസ് സഖ്യം മൂന്ന് സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com