സോണിയക്ക് ഓഹരി നിക്ഷേപം 2.4 കോടി; കൈവശം 2.4 കോടി

ന്യൂഡല്‍ഹിയിലെ ദേരാമാണ്ഡി ഗ്രാമത്തില്‍ സോണിയയ്ക്ക് 7.29 കോടി മൂല്യമുള്ള കൃഷിഭൂമിയുണ്ട്
സോണിയക്ക് ഓഹരി നിക്ഷേപം 2.4 കോടി; കൈവശം 2.4 കോടി


റായ് ബറേലി: യുപിഎ അധ്യക്ഷ സോണിയാഗാന്ധി ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളത് 2.4 കോടിരൂപ. ഉത്തര്‍പ്രദേശിലെ റായ് ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം  നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സോണിയയുടെ കൈവശം പണമായി ഉള്ളത് 60,000 രൂപയാണ്. 16.59 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുണ്ട്. റിലയന്‍സ് ഹൈബ്രിഡ് ബോണ്ട് ജി അടക്കമുള്ളവയിലാണ് സോണിയയുടെ ഓഹരി നിക്ഷേപം.

28,533 രൂപ നികുതി രഹിത ബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 72.25 ലക്ഷം രൂപയുടേതാണ് പോസ്റ്റല്‍ സേവിങ്‌സ്, ഇന്‍ഷുറന്‍സ് പോളിസികള്‍, ദേശീയ സമ്പാദ്യ പദ്ധതി എന്നിവയിലെ നിക്ഷേപം. ന്യൂഡല്‍ഹിയിലെ ദേരാമാണ്ഡി ഗ്രാമത്തില്‍ സോണിയയ്ക്ക് 7.29 കോടി മൂല്യമുള്ള കൃഷിഭൂമിയുണ്ട്. ഇറ്റലിയില്‍ 7.52 കോടി മൂല്യമുള്ള പൈതൃകസ്വത്തിലുള്ള അവകാശവും സോണിയയ്ക്കുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയില്‍നിന്ന് അഞ്ചുലക്ഷംരൂപ സോണിയ വായ്പയായി വാങ്ങിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 59.97 ലക്ഷം രൂപയുടെ ആഭരണങ്ങളും സോണിയാഗാന്ധിക്കുണ്ട്. 88 കിലോ വെള്ളിയും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com