'ആത്മഹത്യയെ കുറിച്ചൊന്നും ചിന്തിക്കല്ലേ, ഞങ്ങളുണ്ട് കൂടെ' ; സൗദിയില്‍ കുടുങ്ങിയ യുവാവിന് സുഷമാ സ്വരാജിന്റെ സാന്ത്വനം

മന്ത്രി ഇടപെട്ടതോടെ വിസയുടെ പകര്‍പ്പ് അയച്ചു നല്‍കാന്‍ എംബസി ആവശ്യപ്പെട്ടു.
'ആത്മഹത്യയെ കുറിച്ചൊന്നും ചിന്തിക്കല്ലേ, ഞങ്ങളുണ്ട് കൂടെ' ; സൗദിയില്‍ കുടുങ്ങിയ യുവാവിന് സുഷമാ സ്വരാജിന്റെ സാന്ത്വനം

റിയാദ് : കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന യുവാവിനെ ആശ്വസിപ്പിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇന്ത്യന്‍ എംബസിയുടെ പിന്നാലെ നടക്കുകയാണ്. നിങ്ങള്‍ രക്ഷപെടുത്തുമോ അതോ ഞാന്‍ ആത്മഹത്യ ചെയ്യണോ? എനിക്ക് ഭാര്യയും നാലുമക്കളുമുണ്ടെന്നുമായിരുന്നു അലി എന്ന യുവാവിന്റെ അടിയന്തര ട്വിറ്റര്‍ സന്ദേശം. 

ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ 'ഞങ്ങളില്ലേ കൂടെ, ആത്മഹത്യയെ കുറിച്ചൊന്നും ചിന്തിക്കല്ലേ എന്ന് സുഷമാ സ്വരാജ് മറുപടി നല്‍കിയത്. സംഭവത്തില്‍ എത്രയും വേഗം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

മന്ത്രി ഇടപെട്ടതോടെ വിസയുടെ പകര്‍പ്പ് അയച്ചു നല്‍കാന്‍ എംബസി ആവശ്യപ്പെട്ടു.എന്നാല്‍വിസയില്ലെന്നും ഇഖാമ നല്‍കാമെന്നും തന്റെ രേഖകള്‍ ഏജന്റ് കൈവശപ്പെടുത്തി വച്ചിരിക്കുകയാണെന്നും അലി വ്യക്തമാക്കി. എത്രയും വേഗം അലിയെ കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള നപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവര്‍ ജോലിക്കായി സൗദിയില്‍ എത്തിയ അലിയെ ഏജന്റ് ചതിക്കുകയായിരുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com