വേനലവധി വെട്ടിച്ചുരുക്കി സ്വകാര്യ സ്‌കൂളുകള്‍; കുട്ടികള്‍ കളിച്ചു നടന്നാല്‍ പഠനത്തെ ബാധിക്കുമെന്ന് അധികൃതര്‍, പ്രതിഷേധം

പന്ത്രണ്ട് ദിവസത്തെ അവധി മാത്രമേ  ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളൂവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളുരു: വേനലവധി വെട്ടിക്കുറച്ച സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. ബംഗളുരുവിലെ സ്വകാര്യ സ്‌കൂളുകളാണ് വിദ്യാര്‍ത്ഥികളുടെ അവധിക്കാലം വെട്ടിച്ചുരുക്കി അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള ക്ലാസുകള്‍ ആരംഭിച്ചത്.

പന്ത്രണ്ട് ദിവസത്തെ അവധി മാത്രമേ  ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളൂവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടികള്‍ക്ക് വിശ്രമത്തിനും ഉല്ലാസത്തിനും സമയം നല്‍കിയില്ലെങ്കില്‍ അത് പഠനത്തെയും മറ്റ് സാമൂഹിക കഴിവുകളെയും ബാധിക്കുമെന്നും വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.  കുട്ടികള്‍ക്ക് നിര്‍ബന്ധിത വേനലവധി രണ്ട് മാസം നല്‍കണമെന്നാണ് ചട്ടമെങ്കിലും കര്‍ണാടകയിലെ പല സ്‌കൂളുകളും ഇത് പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. 

അവധിക്കാലം നീണ്ടുപോകുന്നത് കുട്ടികളില്‍ അലസതയുണ്ടാക്കുമെന്നും പഠനത്തില്‍ നിന്നും ശ്രദ്ധ പൂര്‍ണമായും മാറുമെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സിലബസ് പൂര്‍ത്തീകരിക്കുന്നതിനായി കൂടിയാണ് അവധി വെട്ടിച്ചുരുക്കുന്നതെന്നും അധ്യാപകര്‍ വ്യക്തമാക്കുന്നു. അവധി വെട്ടിച്ചുരുക്കിയതില്‍ മാതാപിതാക്കള്‍ക്ക് വിഷമം തോന്നാമെങ്കിലും ബോര്‍ഡ് പരീക്ഷാഫലം വരുമ്പോള്‍ അവര്‍ക്ക് സന്തോഷമാകുമെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com