പച്ചക്കൊടി വിദ്വേഷത്തിന്റെ പ്രതീകം, നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

പച്ചക്കൊടി വിദ്വേഷത്തിന്റെ പ്രതീകം, നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
പച്ചക്കൊടി വിദ്വേഷത്തിന്റെ പ്രതീകം, നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ബെഗുസരായ്: പച്ചക്കൊടി നിരോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ്. വിദ്വേഷമാണ് പച്ചക്കൊടിയിലൂടെ പ്രചരിക്കുന്നതെന്ന് പിടിഐയുമായുള്ള അഭിമുഖത്തില്‍ ഗിരിരാജ് സിങ് പറഞ്ഞു. ബിഹാറിലെ ബെഗുസരായിയില്‍ സ്ഥാനാര്‍ഥിയാണ് ഗിരിരാജ് സിങ്.

ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്, രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വമെന്ന് ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു. രാഹുല്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയപ്പോള്‍ ഉണ്ടായ പ്രകടനം അദ്ദേഹം പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലാണോ മത്സരിക്കുന്നതെന്നു തോന്നിപ്പിക്കുമെന്ന് ഗിരിരാജ് സിങ് പറഞ്ഞു. പാകിസ്ഥാന്‍ പതാകയ്ക്കു സമാനമായ പതാകകളായിരുന്നു അവിടെ നിറയെ. സ്‌നേഹമല്ല, വിദ്വേഷമാണ് അവ പരത്തുന്നത്. അതു നിരോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുക്കണം- ഗിരിരാജ് സിങ് ആവശ്യപ്പെട്ടു.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിര്‍വചനം മാറ്റിയെഴുതും എന്നതായിരിക്കും കോണ്‍ഗ്രസിന്റെ അടുത്ത തെരഞ്ഞെടുപ്പു വാഗ്ദാനം. ബെഗുസരായിയില്‍ അവര്‍ 15-18 ശതമാനമാണ്. കിഷന്‍ഗഞ്ചില്‍ 70 ശതമാനമാണ് അവരുടെ അംഗബലം. കശ്മീരില്‍ അത് 98 ശതമാനമാണ്. എല്ലായിടത്തും അവര്‍ ന്യൂനപക്ഷങ്ങള്‍ എന്നാണ് അറിയപ്പെടുന്നതെന്ന് ഗിരിരാജ് സിങ് പറഞ്ഞു. 

ബെഗുസരായിയിലെ എതിര്‍സ്ഥാനാര്‍തിയായ കനയ്യ കുമാറിനു വേണ്ടി രാജ്യവിരുദ്ധ ശക്തികള്‍ മണ്ഡലത്തില്‍ തമ്പടിച്ചിരിക്കുകയാണെന്ന് ഗിരിരാജ് സിങ് കുറ്റപ്പെടുത്തി. കാലങ്ങളായി ലാലുപ്രസാദ് യാദവും കമ്യൂണിസ്റ്റുകാരും ചേര്‍ന്ന് മണ്ഡലത്തിന്റെ വികസനം മുരടിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com