പുൽവാമയ്ക്ക് ശേഷം 41 ഭീകരരെ വകവരുത്തി; 12 പേരെ പിടികൂടിയെന്നും സൈന്യം

ജെയ്ഷ് - ഇ- മുഹമ്മദിനെ രാജ്യത്ത് നിന്ന് ഉൻമൂലനം ചെയ്യുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. പുൽവാമയ്ക്ക് ശേഷം വധിച്ച തീവ്രവാദികളിൽ 25 പേർ  ജെയ്ഷ് തീവ്രവാദികളായിരുന്നു.
പുൽവാമയ്ക്ക് ശേഷം 41 ഭീകരരെ വകവരുത്തി; 12 പേരെ പിടികൂടിയെന്നും സൈന്യം

ശ്രീന​ഗർ: പുൽവാമയിൽ ഭീകരർ നടത്തിയ ആക്രമണത്തിന് ശേഷം മാത്രം 41 തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചതായി ജനറൽ കെജിഎസ് ധില്ലൻ. നാലുമാസത്തിനിടെ 69 തീവ്രവാദികളെ ജമ്മുകശ്മീരിൽ നിന്നും വധിച്ചതായും 12 പേരെ പിടികൂടിയതായും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. 
ജെയ്ഷ് - ഇ- മുഹമ്മദിനെ രാജ്യത്ത് നിന്ന് ഉൻമൂലനം ചെയ്യുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. പുൽവാമയ്ക്ക് ശേഷം വധിച്ച തീവ്രവാദികളിൽ 25 പേർ  ജെയ്ഷ് തീവ്രവാദികളായിരുന്നു.

അതിർത്തിയിൽ പരിശോധന കർശനമായി തുടരുമെന്നും ഇളവ് വരുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദികളാവാൻ പോയ യുവാക്കളിൽ പലരെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ സാധിച്ചുവെന്നും താഴ്വരയിലെ യുവാക്കളിൽ ഇപ്പോൾ നല്ല മാറ്റമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൈന്യവും പൊലീസും സംയുക്തമായി നടത്തുന്ന തെരച്ചിൽ ഊർജ്ജിതമാക്കുമെന്നും നാട്ടുകാരെ കൂടി ഉൾപ്പെടുത്തി ഭീകരതയ്ക്കെതിരെ പോരാടുമെന്നും സൈനിക വക്താക്കൾ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com