യോഗിയുടെ അച്ഛന് വിളിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  അച്ഛന് വിളിച്ചു - കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
യോഗിയുടെ അച്ഛന് വിളിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഫറൂഖാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അച്ഛനാണ് താനെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍  ഖുര്‍ഷിദിനെതിരെ കേസ്. ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട ഭീകരരുമായി സല്‍മാന്‍ ഖുര്‍ഷിദിനുള്ള ബന്ധമെന്താണെന്ന് തെരഞ്ഞടുപ്പ് പ്രപാരണത്തിനിടയില്‍ യോഗി ചോദിച്ചിരുന്നു. 

അമിതാഭ് ബച്ചന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തായിരുന്നു ഖുര്‍ഷിദിന്റെ മറുപടി. റിഷ്‌തേ മേം ഉന്‍കാ ബാപ് ലഗ്താ ഹും ( ബന്ധത്തിന്റെ കാര്യത്തില്‍ ഞാനയാളുടെ അച്ഛനെപ്പോലെയാണ്. എന്നായിരുന്നു ഖുര്‍ഷിദിന്റെ പ്രതികരണം. ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് സംവാദത്തിന്  തയ്യാറാണെന്നും ഖുര്‍ഷിദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com