അറ്റകുറ്റപ്പണിക്കിടെ എയർഇന്ത്യ വിമാനത്തിന് തീപിടിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

ഓ​ക്സി​ല​റി പ​വ​ർ യൂ​ണി​റ്റി​ൽ വെ​ച്ച് വിമാനത്തിൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​ തീ​പി​ടി​ത്ത​മു​ണ്ടാ​വുകയായിരുന്നു.
അറ്റകുറ്റപ്പണിക്കിടെ എയർഇന്ത്യ വിമാനത്തിന് തീപിടിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അറ്റകുറ്റ പണിക്കിടെ എ​യ​ർ ​ഇ​ന്ത്യ വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു. ഡ​ൽ​ഹി​യി​ൽ​ നി​ന്നും സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലേ​ക്ക് പോ​കാ​നു​ള്ള ബോ​യിങ് 777 വി​മാ​ന​ത്തി​ലാ​ണ് തീ​പി​ടുത്തമുണ്ടായത്. ബുധ​നാ​ഴ്ച രാ​ത്രി​യി​ലാ​യിരുന്നു അപകടം സം​ഭ​വിച്ചത്. 

ഓ​ക്സി​ല​റി പ​വ​ർ യൂ​ണി​റ്റി​ൽ വെ​ച്ച് വിമാനത്തിൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​ തീ​പി​ടി​ത്ത​മു​ണ്ടാ​വുകയായിരുന്നു. സംഭവ സമയത്ത് വിമാനത്തിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. എയര്‍ കണ്ടീഷന്റെ പണി നടക്കുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. തീ​പ​ട​ർ​ന്ന​ ഉടൻ അ​ണ​യ്ക്കാ​ൻ സാ​ധി​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com