രാഹുല്‍ അമേഠിയില്‍ തോറ്റാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും: നവ്‌ജ്യോത് സിങ് സിദ്ദു

രാഹുല്‍ അമേഠിയില്‍ തോറ്റാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും: നവ്‌ജ്യോത് സിങ് സിദ്ദു
രാഹുല്‍ അമേഠിയില്‍ തോറ്റാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും: നവ്‌ജ്യോത് സിങ് സിദ്ദു

റായ് ബറേലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദു. ജനങ്ങള്‍ ദേശീയത സോണിയ ഗാന്ധിയില്‍നിന്നു പഠിക്കണമെന്നും സിദ്ദു പറഞ്ഞു. റായ്ബറേലിയില്‍ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ദു.

''അമേഠയില്‍ രാഹുലിന്റെ വിജയം ഉറപ്പാണ്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ഞാന്‍ തയാറാണ്'' - ബിജെപിയില്‍നിന്നു കോണ്‍ഗ്രസിലെത്തിയ സിദ്ദു പറഞ്ഞു. അമേഠിയിലെ പരാജയഭീതി കൊണ്ടാണ് രാഹുല്‍ രണ്ടാം മണ്ഡലമായി വയനാടിനെ തെരഞ്ഞെടുത്തതെന്ന ബിജെപി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദുവിന്റെ പരാമര്‍ശം.

എഴുപതു വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യം വന്‍ പുരോഗതിയാണ് കൈവരിച്ചതെന്ന് സിദ്ദു പറഞ്ഞു. മൊട്ടുസൂചി മുതല്‍ വിമാനം വരെയുള്ള സംഗതികള്‍ നിര്‍മിക്കാന്‍ ഇന്ത്യ പര്യാപ്തമായത് ഈ കാലത്താണ്. 2004ല്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസിനെ പ്രാപ്തമാക്കിയത് സോണിയ ഗാന്ധിയുടെ നേതൃത്വമാണെന്നും സിദ്ദു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com